അടുത്ത 5 വർഷം നമ്മുടെ മഹാരാജ്യം ആരു ഭരിക്കുമെന്ന് വ്യക്തമാകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകളിൽ തീ പാറുന്ന പോരാട്ടം. ആദ്യ ഘട്ടത്തിൽ എൻഡിഎ വ്യക്തമായ മുന്നേറ്റം നടത്തിയിരുന്നെങ്കിലും, വോട്ടെണ്ണൽ ഒന്നര മണിക്കൂർ പിന്നിടുമ്പോൾ ഇന്ത്യാ സഖ്യവും എൻഡിഎയും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. ഇരു മുന്നണികളും 240 ഓളം മണ്ഡലങ്ങളിലാണ് ലീഡ് ചെയ്യുന്നത്. വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നില്‍. അമേഠിയില്‍ സ്മൃതി ഇറാനി പിന്നില്‍.
ആദ്യ മണിക്കൂറില്‍ തന്നെ 269 സീറ്റുകളില്‍ ലീഡ് ഉയര്‍ത്തി . റായ്ബറേലിയിലും വയനാട്ടിലും രാഹുല്‍ ഗാന്ധി തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തുകയാണ്. ഗുജറാത്തില്‍ അഞ്ച് സീറ്റുകളില്‍ ഇന്ത്യ സഖ്യം മുന്നേറുന്നു. മഹാരാഷ്ട്രയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 25 സീറ്റുകളില്‍ മഹായുതി സഖ്യവും 20 സീറ്റുകളില്‍ ഇന്ത്യ സഖ്യവും ലീഡ് ചെയ്യുന്നു.