24 വര്‍ഷമായി മുഖ്യമന്ത്രി പദവിയിരുന്ന  നവീന്‍ പട്നായിക്കിന്‍റെ ബിജെഡിയെ പുറത്താക്കി ഒഡീഷയുടെ  അധികാരം പിടിച്ച് ബിജെപി. ചരിത്രത്തില്‍ ആദ്യമായാണ് ബിജെപി ഒഡീഷയുടെ ഭരണം പിടിക്കുന്നത്.  നവീന്‍ പട്നാടിക്ക് സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരവും ബിജെപി ഇളക്കിവിട്ട ഒഡിയ വികാരവും  ബിജെഡിക്ക് തിരിച്ചടിയായി

147 അംഗം നിയമസഭയില്‍ 79  സീറ്റുകളുമായാണ് ബിജെപി അധികാരത്തിലെത്തുന്നത് .   ലോക്സഭയിലെ 20 സീറ്റില്‍ 19 ലും വിജയിച്ച ബിജെപി  ഒഡീഷയുടെ ഭരണവും നവീന്‍ പട്നായിക്കില്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നു.   113 സീറ്റുമായി അധികാരത്തിലിരുന്ന നവീന്‍ പട്നായിക്കിന്‍റ ബിജെഡിയെ 48 സീറ്റിലേക്ക് ഒതുക്കിയാണ് ബിജെപിയുടെ വിജയം.  110 സീറ്റോട് അധികാരം പിടിച്ച് സര്‍ക്കാരുണ്ടാക്കുമെന്ന ബിജെഡി മോഹം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെഡിയുമായുള്ള സഖ്യ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ലോക്സഭയിലും നിയമസഭയിലും ബിജെപിക്ക് ഒറ്റക്ക് മല്‍സരിച്ചത്. നവീന്‍ പട്നായിക മല്‍സരിച്ച രണ്ടു മണ്ഡലങ്ങളിലും മുന്നിട്ടു നിന്നപ്പോള്‍ മന്ത്രിസഭയിലെ നാലുമന്ത്രിമാര്‍ക്ക് തിരിച്ചടിയുണ്ടായി. സാംബല്‍പൂരില്‍ നിന്ന് ലോക്സഭയിലേക്ക് വിജയിച്ച ധര്‍മേന്ദ്ര പ്രധാന്‍, മുന്‍കേന്ദ്രമന്ത്രി ജുവല്‍ ഓറം , ബിജെപി വക്താവ് സാംബിത് പത്ര, ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് ബൈജയന്ത് പാണ്ഡ എന്നിവരില്‍ ഒരാള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കാം. എന്നാല്‍ ഇവര്‍ എല്ലാവരും ലോക്സഭയിലേക്ക് വിജയിച്ചിട്ടുമുണ്ട്

തമിഴ്നായ വി കെ പാണ്ഡ്യന്‍ നവീന്‍ പട്നായിക്കിന്‍റെ പിന്‍ഗാമിയാവുവെന്ന് പ്രചാരണം ആളിക്കത്തിച്ച്  , ഒഡിയ വികാരം ഉയര്‍ത്തിവിട്ട ബിജെപി തന്ത്രം ഫലിക്കുകയായിരുന്നു. ഒ‍ഡീഷയില്‍ അധികാരത്തിലെത്തിയാല്‍   നവീന്‍ പട്നായിക്കിന്‍റെ ആരോഗ്യം ക്ഷയിച്ചത് അന്വേഷിക്കുമെന്ന നരേന്ദ്രമോദിയുടെ പ്രഖാപനം ബിജെപിക്ക് ഗുണം ചെയ്തു.  ജൂണ്‍ 4 ന് ബിജെഡി സര്‍ക്കാരിന്‍റെ എക്സ്പയറി ഡേറ്റ് കഴിയാന്‍ പോവുകയാണെന്നുള്ള നരേന്ദ്രമോദിയുടെ പ്രഖ്യാപനം യഥാര്‍ഥ്യമായി.    ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയില്ലാതെ മല്‍സരത്തിറങ്ങിയ  ബിജെപിക്ക് ഒഡീഷ പിടിക്കാനായത് തിളക്കമുള്ള നേട്ടമാണ്.

ENGLISH SUMMARY:

Odisha bjp's heavy hitters knock out naveen patnaik after 24 years