uniform-civil-code

ഏകസിവില്‍ കോഡ് നടപ്പാക്കാന്‍ ബിജെപി സര്‍ക്കാര്‍ തീവ്രശ്രമം തുടരുമ്പോള്‍ വരുന്ന ലോക്സഭാതിരഞ്ഞെടുപ്പില്‍ ഇത് സ്വാഭാവികമായും ചര്‍ച്ചയാകും. ഏക സിവില്‍ കോഡ് രാജ്യത്തിന് ഗുണം ചെയ്യുമോ എന്ന ചോദ്യത്തിന് കേരളത്തിലെ വോട്ടര്‍മാരില്‍ കൂടുതല്‍ പേരും നല്‍കുന്ന മറുപടി ഇല്ല എന്നാണ്. മനോരമന്യൂസ്–വി.എം.ആര്‍ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സര്‍വേയില്‍ പങ്കെടുത്ത 37.63 ശതമാനം പേര്‍ ഈ നിലപാടെടുത്തപ്പോള്‍ 33.43 ശതമാനം ഗുണം ചെയ്യുമെന്ന അഭിപ്രായക്കാരാണ്. 28.94 ശതമാനം പേര്‍ അറിയില്ല എന്നാണ് പറഞ്ഞത്.

Opi-Poll-Ques-Civil-Code-Day2-05

ഏകവ്യക്തിനിയമം രാജ്യത്തിന് ഗുണം ചെയ്യില്ല എന്ന നിലപാടുകാര്‍ കൂടുതലുള്ളത്  പത്തനംതിട്ട മണ്ഡലത്തിലാണ്. 57.41 ശതമാനം. പൊന്നാനിയില്‍ 52 ശതമാനം പേരും തിരുവനന്തപുരത്ത് 51.43 ശതമാനം പേരും ഇതേ അഭിപ്രായം പങ്കുവച്ചു. മലപ്പുറം (49.67), മാവേലിക്കര (46.66), കണ്ണൂര്‍ (42.82), കാസര്‍കോട് (42.12), പാലക്കാട് (41.56) മണ്ഡലങ്ങളിലും യുസിസി ഗുണകരമല്ലെന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം.

യുസിസി ഗുണം ചെയ്യുമെന്ന് പറയുന്നവര്‍ കൂടുതലുള്ളത് കോട്ടയം മണ്ഡലത്തിലാണ്. ഇവിടെ സര്‍വേയില്‍ പങ്കെടുത്ത 62.61 ശതമാനം പേരും ഏകസിവില്‍ കോഡിനെ പിന്തുണച്ചു. ഇടുക്കിയില്‍ 53.8 ശതമാനം പേരും ഇതേ നിലപാടുകാരാണ്. കണ്ണൂര്‍ (17.82), പത്തനംതിട്ട (18.69), മലപ്പുറം (19.76), കാസര്‍കോട് (19.62), തിരുവനന്തപുരം (22) ജില്ലകളില്‍ യുസിസി അനുകൂലികള്‍ കുറവാണ്.

Will Uniform Civil Code Influence Loksabha Elections 2024? Kerala voters say no.