എറണാകുളത്ത് ഹൈബി ഈഡന് രണ്ടാമൂഴമെന്ന് മനോരമ ന്യൂസ്-വി.എം.ആർ എക്സിറ്റ് പോൾ. 2019ല്‍ ലഭിച്ച വോട്ടിൽ നേരിയ കുറവുണ്ടാകുമെങ്കിലും മണ്ഡലം നിലനിര്‍ത്തുമെന്ന് എക്സിറ്റ്പോള്‍ ഫലം. ബിജെപി വോട്ട് വര്‍ധിക്കും. 2019നെ അപേക്ഷിച്ച് ഹൈബി ഈഡന് 14.04 ശതമാനം വോട്ട് കുറയും. എല്‍.ഡി.എഫിനും 3.07 ശതമാനം വോട്ട് കുറയുമ്പോള്‍ ബിജെപിക്ക് 7.99 ശതമാനം വോട്ട് വർധിക്കും.
എക്സിറ്റ് പോളിൽ പങ്കെടുത്ത 36.74 ശതമാനം പേർ ഹൈബി ഈഡന് വോട്ട് ചെയ്തു. 30.22 ആണ് എൽഡിഎഫ് സ്ഥാനാർഥി കെ.ജെ.ഷൈന് ലഭിച്ച വോട്ട്. ബിജെപി നേതാവ് കെ.എസ് രാധാകൃഷ്ണന്‍ 22.23 ശതമാനം വോട്ടും നേടി. യുഡിഎഫും എൽഡിഎഫും തമ്മിലുള്ള വോട്ട് വ്യത്യാസം 6.52 ശതമാനം.
എക്സിറ്റ് പോളിൽ വോട്ട് ശതമാനത്തില്‍ യുഡിഎഫിനാണ് കടുത്ത ഇടിവ്. 14.04 ശതമാനം. എല്‍.ഡി.എഫ് വോട്ടിൽ 3.07 ശതമാനം കുറവുണ്ടായപ്പോൾ ബിജെപി വോട്ട് 7.99 ശതമാനം വർധിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 50.78 ശതമാനമായിരുന്നു യു.ഡി.എഫിന് ലഭിച്ച വോട്ട് വിഹിതം. എൽഡിഎഫിന് 33.29 ശതമാനവും. ബിജെപിയുടെ വോട്ട് ഷെയര്‍ 14.24 ശതമാനമായിരുന്നു.