online-cannabis-sweets-sale-wayanad-students-arrested

TOPICS COVERED

വയനാട് ബത്തേരിയിൽ കഞ്ചാവ് അടങ്ങിയ മിഠായി ഉപയോഗിക്കുകയും വിൽക്കുകയും ചെയ്ത വിദ്യാർഥികൾ പിടിയിൽ. ബത്തേരിയിൽ നിന്നുള്ള കോളജ് വിദ്യാർഥികളാണ് പിടിയിലായത്. വിദ്യാർഥികൾ കൂടി നിൽക്കുന്നതുകൊണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് അടങ്ങിയ മിഠായി പൊലീസ് കണ്ടെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇതേ കോളജിൽ പഠിക്കുന്ന വിദ്യാർഥിയാണ് ഇവ വിൽപ്പന നടത്തിയതെന്ന് പൊലിസിന് മനസിലായി. 

ഓൺലൈൻ ട്രേഡിങ് ആപ്പ് വഴിയാണ് മിഠായി വാങ്ങിയതെന്നാണ് വിദ്യാർഥി പൊലിസിന് നൽകിയ മൊഴി. ഇവർക്കെതിരെ എൻ.ഡി.പി.എസ് ആക്ട് അനുസരിച്ച് കേസെടുത്തു. കഴിഞ്ഞ മൂന്ന് മാസമായി മിഠായി ഓൺലൈൻ വഴി വാങ്ങി വിദ്യാർഥികൾക്കിടയിൽ വിൽപ്പന നടത്തുന്നതായാണ് ചോദ്യം ചെയ്യലിൽ വിദ്യാർഥി പറഞ്ഞതെന്നാണ് പൊലിസ് പറയുന്നത്. മിഠായി ഒന്നിന് 30 രൂപ എന്ന തോതിലായിരുന്നു വിൽപ്പന. 

ENGLISH SUMMARY:

Students from a college in Wayanad were arrested for using and selling cannabis-infused sweets. The police discovered the illegal products during an inspection and found that the sweets were purchased online through a trading app. The students had been selling them for the past three months at ₹30 per piece. A case has been registered under the NDPS Act.