കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്നാണ് ദേശീയതലത്തിലെ എക്സിറ്റ് പോളുകള്‍ പ്രവചിച്ചതെങ്കില്‍ മനോരമ ന്യൂസ് –വി.എം.ആര്‍ എക്സിറ്റ് പോളില്‍ ബി.ജെ.പിക്ക് സീറ്റില്ല. തിരുവനന്തപുരത്തും പത്തനംതിട്ടയിലും എന്‍.ഡി.എ രണ്ടാം സ്ഥാനത്തെങ്കില്‍ തൃശൂരില്‍ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തെന്നാണ് പ്രവചനം.
പത്തനംതിട്ടയില്‍ ആന്‍റോ ആന്‍റണിയും രണ്ടാം സ്ഥാനത്തെത്തുന്ന അനില്‍ ആന്‍റണിയും തമ്മിലുള്ള വോട്ടുവ്യത്യാസം 4.36 ശതമാനമാണ്. തിരുവനന്തപുരത്ത് രണ്ടാംസ്ഥാനത്തെത്തുന്ന രാജീവ് ചന്ദ്രശേഖരന് ശശി തരൂരുമായി വോട്ടുവ്യത്യാസം 2. 6 1 ശതമാനം മാത്രം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനെക്കാള്‍ സംസ്ഥാനത്ത് ആകെ എന്‍ഡിഎയ്ക്ക് 3.07% വോട്ടുവിഹിതം കൂടും. മലപ്പുറത്തും പാലക്കാടും ഒഴികെ എല്ലാ 18 മണ്ഡലങ്ങളിലും വോട്ട് വര്‍ധിക്കും.
യുഡിഎഫിന് നാലേമുക്കാല്‍ ശതമാനം കുറയും, എല്‍ഡിഎഫിന് മുക്കാല്‍ ശതമാനത്തോളം കുറയും. ട്വന്‍റി ട്വന്‍റി ചാലക്കുടിയില്‍ 12.87% ശതമാനവും എറണാകുളത്ത് 8.85% വോട്ടുപിടിക്കും. ഇത് യുഡിഎഫിനെ ബാധിക്കുമെന്നും എക്സിറ്റ് പോള്‍ പറയുന്നു