നിരവധി ഘട്ടങ്ങളില്‍ പൊതുവിടങ്ങളില്‍ പെണ്‍കുട്ടികളും സ്ത്രീകളും അപമാനിക്കപ്പെട്ടിട്ടും സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വങ്ങളടക്കം പാലിച്ച മൗനം തന്നെ ലജ്ജിപ്പിച്ചെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്ത്രീസംരക്ഷണത്തിനായി പതിനെട്ടോളം നിയമങ്ങള്‍ ഇവിടെയുണ്ട്. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിസ്മയയുടെ വിഷയത്തില്‍ ഇടപെട്ടപ്പോള്‍ വ്യത്യസ്തനായ ഗവര്‍ണര്‍ എന്ന് പലരും പറഞ്ഞു. ഗവര്‍ണര്‍ എന്ന നിലയിലുള്ള കടമയാണ് ചെയ്തത്. അഭിനന്ദനം ഏറ്റുവാങ്ങാന്‍ വേദിയിലേക്ക് എത്തിയതിന് അപമാനിക്കപ്പെട്ട പെണ്‍കുഞ്ഞ് പരസ്യമായി അപമാനിക്കപ്പെട്ടിട്ടും അവള്‍ക്ക് വേദി വിലക്കിയിട്ടും ഒരു രാഷ്ട്രീയപാര്‍ട്ടിയും ശബ്ദിച്ചില്ലെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. അത് ഒറ്റപ്പെട്ട സംഭവമാണെന്ന് സിപീക്കര് എംബി രാജേഷിന്‍റെ മറുപടി. എല്ലാവരും അപലപിച്ചു. ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ പാടില്– സ്പീക്കര്‍ പറഞ്ഞു.