രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ ദക്ഷിണേന്ത്യയ്ക്ക് നിര്‍ണായകമായ പങ്ക് വഹിക്കാനുണ്ടെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാര്‍. 2024 ല്‍ രാജ്യത്തിന് ശോഭനമായ ഭാവിയുണ്ടാകുമെന്നും അദ്ദേഹം മനോരമന്യൂസ് കോണ്‍ക്ലേവില്‍ പറഞ്ഞു. രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും രാജ്യത്തിന്റെ പുരോഗതിക്കായി കേരളവുമൊത്ത് പ്രവര്‍ത്തിക്കും. രാജ്യത്തെ ഭരണഘടനയെയും എല്ലാവിഭാഗത്തിലെയും ജനങ്ങളെയും സംരക്ഷിക്കേണ്ട കാലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ജനങ്ങളെ പോലെ കര്‍ണാടകയിലെയും ജനങ്ങള്‍ ബുദ്ധിമാന്മാരാണ്. അതുകൊണ്ട് ഓപറേഷന് താമരയില്‍ അവര്‍ വീണില്ല. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും കര്‍ണാടക ഇതാവര്‍ത്തിക്കുമെന്നും ഡികെ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ ശക്തി രാജ്യത്തിന്റെ ശക്തിയാണ്. കോണ്‍ഗ്രസിന്റെ ചരിത്രം രാജ്യത്തിന്റെ ചരിത്രമാണ്. അത് സംരക്ഷിക്കേണ്ടതുണ്ട്. രാജ്യത്തെ ന്യൂനപക്ഷങ്ങളെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും സംരക്ഷിക്കേണ്ടതുണ്ടെന്നും കര്‍ണാടകയില്‍ ബജറ്റില്‍ 23 ശതമാനം ഇതിനായി വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഡിയോ കാണാം.
manorama news conclave 2023 dk shivakumar
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.