ഒരിക്കലും ഒരു സിനിമ പാന്‍ ഇന്ത്യനായി ഇറക്കാന്‍ സാധിക്കില്ലെന്നും അത് പാന്‍ ഇന്ത്യന്‍ ആയി മാറുകയാണ് എന്നും നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. പുഷ്പയും കെജിഎഫും അങ്ങിനെയാണ്. പാന്‍ ഇന്ത്യ എന്ന തരത്തില്‍ മലയാളം ഇന്‍ഡസ്ട്രിക്ക് താങ്ങാവുന്നതിലും വലിയ ബജറ്റ് മുടക്കി സിനിമ എടുക്കുക എന്നാല്‍ റിസ്കാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് സിനിമ എന്നാല്‍ മറ്റ് അനവധി വിനോദോപാധികളില്‍ ഒന്നു മാത്രമാണ്. ആ സിനിമ ഇന്ന് ഒടിടിയിലേക്ക് പോകുന്നു. അതിനാല്‍ പ്രോക്ഷകരെ എങ്ങനെ തിയറ്ററിലെത്തിക്കും പുതിയതെന്ത് കൊണ്ടുവരും എന്നുതന്നെയാണ് എല്ലാവരും ചിന്തിക്കുന്നതും– ബേസില്‍ പറയുന്നു

സിനിമയുടെ കണ്ടന്റ് മാത്രമാണ് എന്നും ജയിച്ചിട്ടുള്ളതെന്നും നടന്റെ താരമൂല്യമോ ഒന്നും അവിടെ ബാധകമല്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. സിനിമയുടെ വിജയത്തിന് പല ഘടകങ്ങളുണ്ട്. മാജിക് പോലെ അത് സംഭവിക്കുന്നു, നല്ല തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് നല്ല സിനിമ ഉണ്ടാകുന്നത്. കാസ്റ്റിങ് ഡേറ്റ് മുതല്‍ റിലീസ് ഡേറ്റ് വരെ ശരിയാവേണ്ട ഈ തീരുമാനങ്ങളില്‍ ഉള്‍പ്പെടുന്നു.  തീരുമാനങ്ങളുടെ നല്ല കൂട്ട് വരുമ്പോഴാണ് നല്ല സിനിമ വരുന്നത്. ഇങ്ങനെ പല തീരുമാനങ്ങള്‍ നന്നാവുമ്പോഴാണ് നല്ല സിനിമ ഉണ്ടാവുന്നത്. അതില്‍ നടന്റെ താരമൂല്യമോ ഒന്നും ബാധകമല്ല എന്നാണ് തനിക്ക് തോന്നുന്നതെന്നും ജൂഡ് പറഞ്ഞു.

manorama news conclave 2023 basil joseph ude Anthany Joseph

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.