സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ മാസപ്പടി വിവാദത്തില്‍ കഴമ്പുണ്ടോ? ഉണ്ടെന്നാണ് മനോരമന്യൂസ്–വി.എം.ആര്‍ പ്രീപോള്‍ സര്‍വേയില്‍ പങ്കെടുത്തവരില്‍ 53 ശതമാനം ആളുകള്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ മാസപ്പടി വിവാദത്തില്‍ കഴമ്പില്ലെന്ന് അഭിപ്രായമുള്ളവര്‍ 37 ശതമാനം മാത്രം. 

 

 

ജനങ്ങളുടെ പരാതി കേള്‍ക്കാന്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തിയ നവകേരള സദസുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. നവകേരള സദസ് ഗുണം ചെയ്തിട്ടില്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത 47 ശതമാനം അഭിപ്രായപ്പെടുമ്പോള്‍ ഗുണം ചെയ്തുവെന്ന് 46ശതമാനം പേര്‍ വിലയിരുത്തുന്നു. 

 

 

കേന്ദ്രം എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ ദുരുപയോഗം ചെയ്യുന്നുവെന്ന് അഭിപ്രായപ്പെടുന്നവര്‍ 54 ശതമാനമാണ്. എന്നാല്‍ അങ്ങനെയൊരു സാഹചര്യം നിലനില്‍ക്കുന്നില്ലെന്നാണ് 28 ശതമാനം ആളുകളുടെ അഭിപ്രായം. 

 

കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ആരെന്ന ചോദ്യത്തിന് 37 ശതമാനം ആളുകളും പിന്തുണച്ചത് രാഹുല്‍ ഗാന്ധിയെയാണ്. പ്രിയങ്കാഗാന്ധി, ശശീ തരൂര്‍ എന്നിവരെ 14 ശതമാനം വീതം ആളുകള്‍ പിന്തുണയ്ക്കുന്നു. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ കെ സി വേണുഗോപാലിന് കഴിയുമെന്ന് അഭിപ്രായമുള്ളവര്‍ 13 ശതമാനമാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പിന്തുണയ്ക്കുന്നവര്‍ 12ശതമാനം.