പുതുമയുള്ള പദ്ധതികളാണ് ആലപ്പുഴ മുഹമ്മ പഞ്ചായത്തിലെ 12–ാം വാര്‍ഡ് നടപ്പാക്കുന്നത്. മറ്റ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുകരിക്കാവുന്ന അനേകം പദ്ധതികള്‍ ഇവിടെയുണ്ട്. നാട്ടുകാര്‍ക്ക് ഭീഷണിയായി മാറിയ ആഫ്രിക്കന്‍ ഒച്ചിനെ ഒരു ഗ്രാമമൊന്നാകെ നേരിട്ടതെങ്ങനെയെന്ന് നോക്കാം.
തൊഴിലുറപ്പ് ഇവിടെ ഒരു ഉഴപ്പന്‍ പണിയല്ല. പാട്ടുകേട്ട് ആനന്ദിച്ചുള്ള അധ്വാനം. ജോലിക്കിടെ വിനോദത്തിനൊപ്പം വിജ്ഞാനവും ആര്‍ജിക്കുകയാണ് തൊഴിലാളികള്‍. ജനക്ഷേമമെന്ന വാര്‍ഡിന്‍റെ പേര് അന്വര്‍ഥമാക്കുകയാണ് ഇവിടുത്തെ ഓരോ പദ്ധതികളും .ഒപ്പം ഒരു പഞ്ചായത്ത് അംഗത്തിന് എന്തൊക്കെ ചെയ്യാനാവുമെന്ന് തെളിയിക്കുകയാണ് ഇവിടുത്തെ ജനക്ഷേമ പദ്ധതികള്‍.