Nattusoothram
നാടിന്റെ മുഖം മാറ്റുന്ന മാതൃകാപരമായ ആശയങ്ങള്‍ മാറ്റുരയ്ക്കുന്ന വേദിയാണ് മനോരമന്യൂസിന്റെ ‘നാട്ടുസൂത്രം’. അത്തരത്തില്‍ വ്യത്യസ്തമായ ആശയങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുന്ന 5 ആശയങ്ങള്‍ക്ക്  മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് നൽകുന്ന ഓരോ ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക. ഇതിനകം തന്നെ 12 ആശയങ്ങൾ കണ്ടു കഴിഞ്ഞു. ഇനി ശേഷിക്കുന്നത് മൂന്ന് ആശയങ്ങളാണ്. മുൻ ധനകാര്യവകുപ്പ് മന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ടി.എം.തോമസ് ഐസക്, നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമൻ, സംരംഭകയായ ലക്ഷ്മി മേനോൻ എന്നിവരാണ് ജൂറി അംഗങ്ങൾ. വിഡിയോ കാണാം.