pawaronaccident-04

ഒഡീഷയിലെ ട്രെയിന്‍ ദുരന്തത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് രാജിവയ്ക്കണമെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. സമാനമായ അവസരത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത ലാൽ ബഹദൂർ ശാസ്ത്രിയെപ്പോലെ രാജിവച്ച് മന്ത്രി മാതൃക കാണിക്കണം. രാഷ്ട്രീയക്കാർ ഈ ഘട്ടത്തിൽ സ്വീകരിക്കേണ്ട നടപടിയാണ് ഇതെന്നും പവാർ പുണെയിൽ പറഞ്ഞു. അതേസമയം അപകടത്തില്‍ മരിച്ചവരുടെ എണ്ണം മുന്നൂറിലേക്ക്. 1,091 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും ഇതില്‍ 56 പേരുടെ നിലഗുരുതരമെന്ന് റെയില്‍വേ വ്യക്തമാക്കി.

 

Sharad Pawar demands railway minister's resignation