ഒഡീഷയിൽ ട്രെയിൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരുമായുള്ള പ്രത്യേക ട്രെയിൻ ചെന്നൈയിൽ എത്തി. 250 പേർ അടങ്ങുന്ന സംഘമാണ് ചെന്നൈയിൽ എത്തിയത്. രക്ഷപെട്ട മലയാളികളും സംഘത്തിലുണ്ട്. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. കേരളത്തില്‍ നിന്നുള്ളവരെ നോര്‍ക്ക ഇടപെട്ട് ഉടന്‍ നാട്ടിലെത്തിക്കും. നേരിൽ കണ്ട ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മകളാണ് എല്ലാവർക്കും പങ്കുവെക്കാനുള്ളത്. 

അതേസമയം, രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി ദുരന്ത നിവാരണ സേന വ്യക്തമാക്കി. ട്രെയിന്‍ ഗതാഗതം ബുധനാഴ്ചയോടെ പുനസ്ഥാപിക്കാനാണ് ശ്രമമെന്ന് റെയില്‍വേ മന്ത്രി അറിയിച്ചു. ഇതിനായി യുദ്ധകാലാടിസ്ഥാനത്തില്‍ തൊഴിലാളികള്‍ പരിശ്രമിക്കുകയാണ്. അപകടത്തിന് മുൻപുള്ള ദിവസങ്ങളിൽ ട്രാക്കിലെ ഇന്റർ ലോക്കിങ് സംവിധാനത്തിൽ അറ്റകുറ്റപ്പണികൾ നടന്നിരുന്നതായും ഇതിലെ പിഴവ് അപകടത്തിന്റെ കാരണമാകാമെന്നും സൂചനയുണ്ട്. രാജ്യത്തെ നടുക്കിയ ദുരന്തത്തില്‍ 300 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആയിരത്തിലേറെപ്പേര്‍ക്ക് പരുക്കേറ്റു. 

 

Special Balasore train with survivors reaches Chennai