TOPICS COVERED

 കാണിക്കയിടുന്നതിനിടെ ക്ഷേത്രഭണ്ഡാരത്തില്‍ വീണ ഐ ഫോണ്‍ മാസങ്ങള്‍ക്കു ശേഷം ലേലത്തിലൂടെ വീണ്ടെടുത്ത് ഭക്തന്‍. മാസങ്ങള്‍ക്കു മുന്‍പാണ് വിനായകപുരം സ്വദേശി ദിനേശന്‍റെ ഐഫോണ്‍ ഭണ്ഡാരത്തില്‍ വീണത്. തിരുപൊരൂര്‍ അരുള്‍മിഗ് കണ്ടസ്വാമി ക്ഷേത്രത്തിലായിരുന്നു സംഭവം. ലേലത്തില്‍ പതിനായിരം രൂപയ്ക്കാണ് ഫോണ്‍ വീണ്ടെടുത്തത്.

ആറുമാസങ്ങള്‍ക്കു മുന്‍പ് കുടുംബത്തോടൊപ്പം ക്ഷേത്രസന്ദര്‍ശനത്തിനെത്തിയ ദിനേശിന്‍റെ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ നിന്നാണ് ഐഫോണ്‍ ഭണ്ഡാരത്തില്‍ വീണത്. ഫോണ്‍ വീണ്ടെടുക്കാനായി ക്ഷേത്രം ഭാരവാഹികളെ സമീപിച്ചെങ്കിലും ഇനി ഭണ്ഡാരം തുറക്കുമ്പോഴല്ലാതെ എടുക്കാന്‍ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു.

അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ദിനേശ് ആറുമാസം കാത്തിരുന്നു. ഭണ്ഡാരം തുറന്നപ്പോള്‍ ഫോണ്‍ കണ്ടെടുത്തെങ്കിലും ക്ഷേത്രാചാരപ്രകാരം ലേലത്തില്‍ വച്ചുമാത്രമേ അത് ഉടമയ്ക്ക് കൈമാറാനാകുള്ളൂവെന്ന് ഭാരവാഹികള്‍ അറിയിച്ചു. തുടര്‍ന്ന് ലേലത്തിനെത്തിയ ദിനേശ് പതിനായിരം രൂപ കൊടുത്ത് തന്‍റെ ഐഫോണ്‍ ഏറ്റുവാങ്ങുകയായിരുന്നു. മന്ത്രി ശേഖര്‍ഭോവിന്‍റെ ഇടപെടലിനെത്തുടര്‍ന്ന് കൂടിയാണ് ദിനേശിന് ഫോണ്‍ തിരിച്ചുകിട്ടിയത്. ഐഫോണ്‍ ഉടമയ്ക്കു തന്നെ തിരിച്ചുനല്‍കാനുള്ള നടപടി സ്വീകരിക്കുമെന്ന് രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് മന്ത്രി അറിയിച്ചിരുന്നു

Months after dropping iPhone into temple hundi, devotee pays Rs 10,000 to get it back in auction:

Months after dropping iPhone into temple hundi, devotee pays Rs 10,000 to get it back in auction, Report says...