സംവല്‍സരങ്ങളുടെ ഹൃദയബന്ധമാണ് ഉമ്മന്‍ചാണ്ടിയുമായുള്ളതെന്നും താങ്ങാനാവാത്ത വേദനയെന്നും വി.എം. സുധീരന്‍.  കേരളം കണ്ട മികച്ച മുഖ്യമന്ത്രിമാരില്‍ മുന്‍നിരയിലാണ് ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം. ജനങ്ങള്‍ക്കായുള്ള കര്‍മപദ്ധതികളും അവരോടുള്ള പ്രതിബദ്ധതയും ജനങ്ങളുടെ മനസിലുണ്ടെന്നും സുധീരന്‍ അനുസ്മരിച്ചു. പഴയതലമുറയില്‍പ്പെട്ടവരും പുതിയ തലമുറയില്‍പ്പെട്ടവരും തമ്മില്‍ കുടുംബം പോലെയാണ് കഴിഞ്ഞിരുന്നത്. ഉമ്മന്‍ചാണ്ടിയെ ആദ്യമായി കാണുന്നത് 1964 ഓഗസ്റ്റ് 2 ന് എറണാകുളത്ത് ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയിലാണ്. അന്ന് ഉമ്മന്‍ ചാണ്ടി ജനറല്‍ സെക്രട്ടറിയായി. അന്നത്തെ കൂടിക്കാഴ്ച വലിയൊരു സൗഹൃദത്തിന്റെതുടക്കമായിരുന്നു. തൃശ്ശരൂരിലും കേരളത്തിലുടനീളം അദ്ദേഹത്തൊപ്പം കെ.എസ്.യു പ്രസ്ഥാനത്തെ ശക്തിപ്പെടുത്താന്‍ നടത്തിയ യാത്രകള്‍ ജീവിതത്തിലെ ദീപ്തമായ ഓര്‍മയാണ്. അന്നേ ഉമ്മന്‍ചാണ്ടി കഠിനാധ്വാനിയാണ്. പറഞ്ഞസമയത്ത് എത്തുക , അതിന് വേണ്ടി ഭക്ഷണം പോലും അദ്ദേഹം ഉപേക്ഷിക്കും. അന്ന് വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും അവകാശ സംരക്ഷണത്തിനും ഉമ്മന്‍ചാണ്ടി നടത്തിയ പോരാട്ടം അവിസ്മരണീയമാണെന്നും സുധീരന്‍ സ്മരിച്ചു. അദ്ദേഹം നേതൃത്വം നല്‍കിയ 'ഓണത്തിനൊരു പറ നെല്ല്' എക്കാലത്തും സ്മരിക്കപ്പെടും.

 

VM sudheeran on Oommen Chandy