വയനാട് ഉപതിരഞ്ഞെടുപ്പില്‍ പത്രികാസമര്‍പ്പണത്തിന് മുന്നോടിയായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെ കൂറ്റന്‍ റോഡ് ഷോ. ജനസാഗരമാണ് കല്‍പറ്റയിലേക്ക് പ്രിയങ്കയെ അഭിവാദ്യം ചെയ്യാന്‍ ഒഴുകിയെത്തിയത്. പ്രിയങ്കയ്ക്കൊപ്പം ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയും രണ്ട് മക്കളും ഉണ്ടായിരുന്നു. അമ്മ സോണിയയുടെയും സഹോദരന്‍ രാഹുലിന്‍റെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെയും നേതൃത്വത്തിലാണ് കല്‍പ്പറ്റ പുതിയ ബസ്സ്റ്റാഡ് പരിസരത്ത് നിന്ന് റോഡ് ഷോ ആരംഭിച്ചത്.
മലബാറിലെ വിവിധ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ റോഡ് ഷോയ്ക്കായി എത്തി. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മുതിര്‍ന്ന നേതാക്കളും വയനാട്ടിലേക്ക് എത്തി. പന്ത്രണ്ട് മണിയോടെ പ്രിയങ്ക പത്രിക സമര്‍പ്പിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും റോഡ് ഷോ ആരംഭിക്കാന്‍ വൈകിയതിനാല്‍ പത്രികാസമര്‍പ്പണവും നീളും.