പുതുപ്പള്ളിയിൽ വികസനത്തിലൂന്നി പരസ്യ സംവാദത്തിന് യുഡിഎഫിനെ വെല്ലുവിളിച്ച് ജെയ്ക് സി തോമസ്. ഉമ്മൻചാണ്ടിയുടെ കാലത്തെ വികസന പദ്ധതികൾ അക്കമിട്ട് നിരത്തിയും സംസ്ഥാന സർക്കാരിന്റെ പരാജയങ്ങള്‍ ചൂണ്ടികാട്ടിയുമാണ് ചാണ്ടി ഉമ്മന്റെ മറുപടി. വിവാദങ്ങൾക്ക് വിരാമമിട്ട് വികസനം കേന്ദ്രബിന്ദു ആകുമ്പോൾ കൊണ്ടുo കൊടുത്തു മുന്നേറുകയാണ് സ്ഥാനാർത്ഥികൾ. വിഡിയോ റിപ്പോര്‍ട്ട് കാണാം.

സംവാദത്തിന് തയാറാണോ എന്നതിൽ വ്യക്തമായ മറുപടി പറയാതിരുന്ന ചാണ്ടി ഉമ്മൻ, മണ്ഡലത്തിന് അപ്പുറത്തെ കാര്യങ്ങളും ഈ തിരഞ്ഞെടുപ്പിൽ ചർച്ചയാകും എന്ന് പറഞ്ഞു. വികസനം നടത്താതെ 12 തവണ ജനങ്ങൾ ഒരാളെ തിരഞ്ഞെടുക്കുമോ എന്നാണ് ചാണ്ടിയുടെ മറ്റൊരു ചോദ്യം. ഉമ്മൻചാണ്ടി പഠിച്ച സ്കൂളിൻറെ വികസനം ഉയർത്തിയാണ് ഇതിന് ജെയ്ക്കിന്റെ മറുപടി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ ഞായറാഴ്ചയിൽ പുതുപള്ളി പള്ളി, മണല ക്ഷേത്രം ഉൾപെടെ സ്ഥലങ്ങളിലെത്തി ചാണ്ടി വോട്ടു തേടിയപോൾ, പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ കണ്ട ശേഷം ജെയ്കും മണ്ഡലത്തിൽ ഇറങ്ങി. മണ്ഡലത്തിൽ തമ്പടിച്ചുള്ള സ്ഥാനാർത്ഥി പ്രചാരണം ഉൾപ്പെടെ പുതുപ്പള്ളിക്ക് പലതും പുതിയതാണ്. സംവാദ വെല്ലുവിളി യുഡിഎഫ് ഏറ്റെടുത്താൽ പുതുപ്പള്ളി ചരിത്രത്തിലെ പുത്തൻ അനുഭവമായിരിക്കും അത്.

 

Jaick C Thomas and Chandy Oommen on Puthuppally byelection