vs-joy

നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ദേശിച്ച പി.വി.അന്‍വറിന്‍റതു വ്യക്തിപരമായ നിര്‍ദേശമെന്ന് വി.എസ്.ജോയി. ആര് സ്ഥാനാര്‍ഥിയായാലും പിന്തുണയ്ക്കുമെന്ന് അന്‍വര്‍ പിന്നീട് വിശദീകരിച്ചിട്ടുണ്ട്. അതോടെ വിവാദം അവസാനിച്ചു. നിലമ്പൂരില്‍ ശക്തനായ സ്ഥാനാര്‍ഥിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും ഡി.സി.സി. പ്രസി‍ഡന്‍റ് മാധ്യമങ്ങളോടു പറഞ്ഞു. 

അതേസമയം, പി.വി.അൻവറിനോട് മതിപ്പും എതിർപ്പും ഇല്ലെന്ന് കെ.പി.സി.സി. പ്രസിഡന്‍റ്  കെ.സുധാകരൻ പ്രതികരിച്ചു. അൻവർ സ്ഥാനാർഥിയുടെ പേര് പറയുന്നതിൽ ദുഷ്ടലാക്കില്ല. സ്ഥാനാർഥി ആര് എന്നതടക്കം യുഡിഎഫ് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.

ENGLISH SUMMARY:

VS Joy says that PV Anwar's mention of a UDF candidate in Nilambur was a personal suggestion