പുതുപ്പള്ളി കലാശക്കൊട്ടിലേക്കടുക്കുമ്പോൾ വെടിക്കെട്ടുകൾകൊണ്ട് മേളം തീർക്കുകയാണ് രാഷ്ട്രീയ പ്രവർത്തകർ. മണർകാട് പള്ളിപ്പെരുന്നാൾ കൂടി എത്തിയതോടെ പടക്കത്തിന് ആവശ്യക്കാരേറെയാണ്.

 

സീസണില്ലാത്ത സമയത്തും കച്ചവടം നടക്കുന്ന സന്തോഷത്തിലാണ് പടക്കവ്യാപാരികൾ. വ്യാഴാഴ്ച രാത്രി മണർകാടിന്റെ മാനത്ത് പെരുന്നാളിന്റെ പൂത്തിരികൾ തെളിയും. തൊട്ടടുത്ത ദിവസം പുത്തൻ സാരഥിക്കായി വെടിക്കെട്ടുകൾ മുഴങ്ങും. പുതുപ്പള്ളിക്കാർ ആഹ്ലാദത്തോടെ കാത്തിരിക്കുകയാണ്.