തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയതോടെ ആരോപണത്തിന്റെ മൂർച്ച കൂട്ടി മുന്നണികൾ. ഉമ്മൻചാണ്ടിയുടെ ചികിത്സ സംബന്ധിച്ച് കോൺഗ്രസ് നേതാവിന്റെതെന്ന പേരിൽ ശബ്ദ സന്ദേശം പ്രചരിച്ചതോടെ വിഷയം വീണ്ടും ചർച്ചയായി. ജനങ്ങളെല്ലാം കാണുന്നുണ്ടെന്ന് മറക്കരുതെന്ന് ചാണ്ടി ഉമ്മനും പ്രതികരിച്ചു
പുതുപ്പള്ളി സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് സംസ്ഥാന സെക്രട്ടറി തന്നെ പറഞ്ഞതോടെ സിപിഎം രാഷ്ട്രീയ മത്സരത്തിന് സജ്ജമെന്ന് വ്യക്തമാക്കുകയാണ്. ഒരു കോൺഗ്രസ് ജില്ലാ നേതാവിന്റേതെന്ന പേരിൽ ഉമ്മൻചാണ്ടിയുടെ ചികിത്സയെക്കുറിച്ചുള്ള ശബ്ദ സന്ദേശം പ്രചരിച്ചതോടെ വിഷയം തിരഞ്ഞെടുപ്പിൽ വീണ്ടും ചർച്ചയായി. മുൻപ് ആരോപണമുയർത്തിയ അഡ്വ.കെ അനിൽകുമാറിനെ വ്യക്തിപരമായ ആക്രമണങ്ങൾ വേണ്ടെന്നു പറഞ്ഞ് എംവി ഗോവിന്ദൻ തന്നെ വിലക്കിയിരുന്നു
ഈസി വാക്കോവർ പ്രതീക്ഷിച്ച യുഡിഎഫിന്റെ ധാരണകൾ മാറിയെന്നും എം വി ഗോവിന്ദൻ പറഞ്ഞതോടെ മികച്ച മത്സരം കാഴ്ചവയ്ക്കാനുള്ള അവസാനവട്ട തയ്യാറെടുപ്പുകളിലാണ് ഇടതു ക്യാമ്പ് .