balancpmputhupppaly-08
  • 'ഉമ്മന്‍ചാണ്ടി 33,000 ഭൂരിപക്ഷം നേടിയതല്ലേ'
  • 'യുഡിഎഫ് അവകാശപ്പെട്ടത് ചരിത്ര വിജയം'
  • ഫലം വരട്ടെയെന്ന് എ കെ ബാലന്‍

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ അദ്ഭുതമൊന്നും സംഭവിക്കുന്നില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ.കെ. ബാലന്‍.33,000 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ഉമ്മന്‍ചാണ്ടി ജയിച്ച മണ്ഡലമാണ് പുതുപ്പള്ളി. 52 വര്‍ഷം കോണ്‍ഗ്രസിനൊപ്പം നിന്ന മണ്ഡലം. അവിടെ ഇടതുപക്ഷം ജയിച്ചാലാണ് ലോകാദ്ഭുതമെന്നും അദ്ദേഹം പ്രതികരിച്ചു. യുഡിഎഫ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് പറഞ്ഞത്. ഫലം വരട്ടെ അപ്പോള്‍ കാണാമെന്നും  ബാലന്‍ കൂട്ടിച്ചേര്‍ത്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

അതേസമയം, പുതുപ്പള്ളിയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. വോട്ടെണ്ണല്‍ മൂന്നാം റൗണ്ടിലേക്ക് കടക്കുമ്പോള്‍ എണ്ണായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മനുള്ളത്. കൂരോപ്പോട പഞ്ചായത്തിലെ വോട്ടുകളാണ് ഇനി എണ്ണാനുള്ളത്. 

 

കോട്ടയം ബസേലിയസ് കോളജിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് പത്തുമിനിറ്റോളം വൈകിയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. വോട്ടിങ് കേന്ദ്രത്തിന് പുറത്ത് യുഡിഎഫ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. 13 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുക.

 

AK Balan on Puthuppally byelection counting