പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ വിധിയെഴുത്ത് ഇടതുപക്ഷ സര്‍ക്കാരിനെതിരായ ജനങ്ങളുടെ വികാരമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഇടതുപക്ഷ സ്ഥാനാര്‍ഥിക്ക് കിട്ടുന്ന വോട്ടിനെക്കാള്‍ ചാണ്ടി ഉമ്മന് ഭൂരിപക്ഷമുണ്ടാകുമെന്നാണ് വോട്ടെടുപ്പിന് ശേഷം താന്‍ പറഞ്ഞതെന്നും അതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു. 2021ലെ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യം മാറി. കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്ന് പിണറായി വിജയനെ കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ പോലും അംഗീകരിക്കുന്നില്ല. കമ്യൂണിസ്റ്റ് ചിന്ത പിണറായിയുടെ രാഷ്ട്രീയ ജീവിതത്തില്‍ എവിടെയുണ്ടെന്നും സുധാകരന്‍ വിമര്‍ശിച്ചു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ചാണ്ടി ഉമ്മന്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്ക്. പതിനൊന്നാമത്തെ റൗണ്ട് വോട്ടുകള്‍ എണ്ണിക്കൊണ്ടിരിക്കുമ്പോള്‍ 34,126 ലേറെ വോട്ടുകളുടെ ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന് നിലവിലുള്ളത്. ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് ഭൂരിപക്ഷമായ 33,255 വോട്ടുകള്‍ ചാണ്ടി ഉമ്മന്‍ മറികടന്നു. സിപിഎം ശക്തികേന്ദ്രമായ മണര്‍കാട് പഞ്ചായത്തിലടക്കം വന്‍ കുതിപ്പാണ് ചാണ്ടി ഉമ്മന്‍ നേടിയത്.
വോട്ടിങ് കേന്ദ്രത്തിനു പുറത്തും പുതുപ്പള്ളിയിലെ വീട്ടുമുറ്റത്തും യുഡിഎഫ് പ്രവര്‍ത്തകര്‍ ആഘോഷം തുടരുകയാണ്. കോട്ടയം ബസേലിയസ് കോളജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പത്തുമിനിറ്റ് വൈകിയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. തപാല്‍ വോട്ടുകളെണ്ണിയപ്പോള്‍ തുടക്കം മുതല്‍ തന്നെ ചാണ്ടി ഉമ്മനായിരുന്നു ലീഡ്.
Anti- incumbency feeling against LDF govt says K Sudhakaran