പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ആദ്യ റൗണ്ടിലെ ലീഡ് തുടര്‍ന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. വോട്ടെണ്ണല്‍ രണ്ടാം റൗണ്ട് പുരോഗമിക്കുമ്പോള്‍ ചാണ്ടി ഉമ്മന്‍റെ ലീഡ് ആറായിരം കടന്നു. പോസ്റ്റല്‍ വോട്ടുകളിലും വ്യക്തമായ ലീഡാണ് ചാണ്ടി ഉമ്മന്‍ പുലര്‍ത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടാം റൗണ്ടില്‍ ഉമ്മന്‍ചാണ്ടി നേടിയതിലും ഉയര്‍ന്ന ലീഡാണിത്.
കോട്ടയം ബസേലിയസ് കോളജിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് പത്തുമിനിറ്റോളം വൈകിയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. വോട്ടിങ് കേന്ദ്രത്തിന് പുറത്ത് യുഡിഎഫ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി.
അയര്‍കുന്നം പഞ്ചായത്തിലെ 15 മുതല്‍ 28 വരെ ബൂത്തുകളിലെ വോട്ടുകളാണ് നിലവില്‍ എണ്ണുന്നത്. തുടര്‍ന്ന് അകലക്കുന്നം, കൂരോപ്പട, മണര്‍കാട് പഞ്ചായത്തുകളിലെ വോട്ടും, പിന്നാലെ പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം പഞ്ചായത്തുകളിലെ വോട്ടുകളും എണ്ണും.കോട്ടയം ബസേലിയസ് കോളജിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. 13 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുക
Chandy Oommen crosses Oommen Chandy's lead in Ayarkkunnam