jaick-vote

പുതുപ്പളളിയില്‍ ഉപതിരഞ്ഞെടുപ്പില്‍ ശക്തികേന്ദ്രങ്ങളിലും തകര്‍ന്നടിഞ്ഞ് എല്‍.ഡി.എഫ്. മണര്‍കാടു പോലും ഒരു ബൂത്തിലും ജെയ്ക്കിന് ലീഡില്ല. എല്‍.ഡി.എഫിന്‍റെ കരുത്തായ മണര്‍കാടും ചാണ്ടി ഉമ്മനാണ് മുന്നേറ്റം. എല്ലാ ബൂത്തിലും ചാണ്ടിക്കുതന്നെയാണ് ലീഡ്. അയര്‍ക്കുന്നം പഞ്ചായത്തിലെ വോട്ടുകളില്‍ ബഹുദൂരം മുന്നിലാണ് യു.ഡിഎഫ് സ്ഥാനാര്‍ഥി. 

 

തകര്‍പ്പന്‍ വിജയം ഉറപ്പിച്ച് ചാണ്ടി ഉമ്മന്‍ കുതിക്കുകയാണ് . റെക്കോര്‍ഡ് ലീഡാണ് സ്ഥാനാര്‍ഥി നേടിയത്. 2011ല്‍ ഉമ്മന്‍ ചാണ്ടി നേടിയ 33,255 വോട്ടിന്റെ ലീഡാണ് മറികടന്നത് . കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളെക്കാള്‍ യു.ഡി.എഫിന് മികച്ച പ്രകടനമാണിത്. ചാണ്ടി ഉമ്മന്റെ കുതിപ്പില്‍ ആവേശഭരിതരായി യുഡിഎഫ് പ്രവര്‍ത്തകര്‍ ആഘോഷത്തിമിര്‍പ്പിലാണ്. തിരുവനന്തപുരത്ത് ഇന്ദിരാഭവനിലും ആഹ്ലാദപ്രകടനം തുടങ്ങി  . 

 

Puthuppally bypoll: Chandy Oommen breaches OC's record, leads by over 33,000 votes