TAGS

പതിനെട്ടാം പടി വരെ ഒഴിപ്പിച്ചാണ് ഈ 100 വയസ്സുകാരിക്ക് ദേവസ്വം ബോർഡ് വഴിയൊരുക്കിയത്. വയനാട് മൂന്നാംകുഴി സ്വദേശി പാറുക്കുട്ടിയമ്മയാണ് നൂറാം വയസ്സിൽ ആദ്യമായി അയ്യപ്പ സന്നിധിയിൽ എത്തുന്നത്. കൊച്ചുമക്കളായ രണ്ട് കന്നി മാളികപ്പുറങ്ങൾ ഉൾപ്പെടെ മൂന്ന് തലമുറകളാണ് പാറുക്കുട്ടിയമ്മയ്ക്ക് ഒപ്പം ഉണ്ടായിരുന്നത്.

രണ്ടുമാസം വ്രതം എടുത്താണ് പാറുക്കുട്ടിയമ്മ അയ്യനെ കാണാൻ ഒരുങ്ങിയത്. നടക്കാൻ ആകുമോ എന്ന് സംശയം ഉണ്ടായിരുന്നെങ്കിലും മക്കളുടെ പിന്തുണയിൽ യാത്ര ആരംഭിച്ചു. ഡിസംബർ രണ്ടിന് കൊച്ചുമകനും പേരക്കുട്ടികളും ഉള്ള  14 അംഗ സംഘത്തിനൊപ്പമാണ് വയനാട്ടിൽ നിന്നും യാത്ര ആരംഭിച്ചത്. ഞായറാഴ്ച വൈകിട്ട് പമ്പയിൽ എത്തിയെങ്കിലും മഴമൂലം മലകയറാൻ ആയില്ല. പിന്നീട് തിങ്കളാഴ്ച രാവിലെയോടെ പതിനെട്ടാം പടി കയറി സന്നിധാനത്ത് എത്തിയത്. മരുമകൾ ഇസ്രയേലിൽ ആയതിനാൽ, യുദ്ധം അവസാനിക്കാനായിരുന്നു അമ്മയുടെ പ്രാർത്ഥന.