ശബരിമലയില്‍ ഇന്ന് മകരവിളക്ക് ദര്‍ശനം. വൈകുന്നേരം ആറിന് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തും . തുടര്‍ന്ന് സന്ധ്യാ ദീപാരാധനയുടെ സമയത്ത് ആകാശത്ത് മകരനക്ഷത്രവും പൊന്നമ്പലമേട്ടില്‍ മകരവിളക്കും തെളിയും. രാവിലെ 8.50ന് ആണ് മകരസംക്രമപൂജ. കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ചാണ് സംക്രമമുഹൂര്‍ത്തത്തിലെ അഭിഷേകം.

ഉച്ചവരെ നടതുറന്നിരിക്കും. ഉച്ചപൂജയ്ക്ക് നടഅടച്ചുകഴിഞ്ഞാല്‍ പിന്നീട് ദീപാരാധനയ്ക്ക് ശേഷമേ തീര്‍ഥാടകരെ പ്രവേശിപ്പിക്കൂ. ഉച്ചയ്ക്ക് പന്ത്രണ്ടിന് ശേഷം തീര്‍ഥാടകരെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടില്ല. മകരവിളക്ക് കഴിഞ്ഞ് സന്നിധാനത്തെ തിരക്ക് നിയന്ത്രണ വിധേയം ആയ ശേഷമാകും വീണ്ടും പ്രവേശനം.

ENGLISH SUMMARY:

Sabarimala Makara Vilakku Darshan Today; Makara Sankranti Pooja at 8:50 AM.