ആദായ നികുതിയിലടക്കം മാറ്റമില്ലാതെ രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റ്. ഇറക്കുമതി തീരുവകളിലും മാറ്റമില്ല. വരുന്ന സാമ്പത്തിക വര്‍ഷം 26.02 ലക്ഷം കോടിരൂപയുടെ നികുതി വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ആദായ നികുതി സ്‌ലാബുകളിൽ മാറ്റമില്ല. പ്രത്യക്ഷ, പരോക്ഷ നികുതി നിരക്കുകളിൽ മാറ്റമില്ല. കോർപ്പറേറ്റ് നികുതി 22 ശതമാനമാക്കി.
ജൂലൈയിലെ സമ്പൂര്‍ണ ബജറ്റില്‍ വികസിത ഭാരതത്തിന് വഴിയൊരുക്കുമെന്നും അതിനായുള്ള പദ്ധതികള്‍ ഉണ്ടാകുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ജിഎസ്ടിയിലൂടെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ നേട്ടമുണ്ടായി. നികുതികൾ ഏകീകരിച്ചതോടെ പല ഉൽപ്പന്നങ്ങൾക്കും വില കുറഞ്ഞു. കസ്റ്റംസ് നികുതിയും ഇറക്കുമതിച്ചുങ്കവും പരിഷ്കരിച്ചുവെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്കും പെന്‍ഷന്‍ ഫണ്ടുകള്‍ക്കുമുള്ള നികുതി ഇളവ് 2025 മാര്‍ച്ച് വരെ നീട്ടി. 2010 വരെ തര്‍ക്കത്തിലുള്ള 25,000 രൂപയുടെ പ്രത്യക്ഷനികുതി ബാധ്യതകള്‍ ഒഴിവാക്കും. 2010–15 കാലയളവില്‍ തര്‍ക്കത്തിലുള്ള 10,000 രൂപയുടെ പ്രത്യക്ഷനികുതിയും ഒഴിവാക്കും. ധനക്കമ്മി 5.1 ശതമാനമാക്കി കുറയ്ക്കുമെന്നും പ്രഖ്യാപനമുണ്ട്
Union Budget 2024; No change in direct, indirect taxes