ഗോവയില്‍ കോണ്‍ഗ്രസിന് നേരിയ ലീഡ്. ലീഡ് ഉയർത്തി ബിജെപി തൊട്ടുപിന്നിലുണ്ട്. നിര്‍ണായകമായി തൃണമൂല്‍ സഖ്യം. അതിനിടെ, ഗോവയിൽ ഫലം വരുന്നതിന് മുൻപെ തന്നെ മുന്നണികൾ നീക്കങ്ങൾ സജീവമാക്കിയിരുന്നു. ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ഗവർണറെ കാണാൻ സമയം തേടി കോൺഗ്രസ്. 4 മണിക്ക് സ്ഥാനാർഥികളുടെ യോഗം വിളിച്ച് ബിജെപി. കോൺഗ്രസിന്റെ മുഴുവൻ സ്ഥാനാർഥികളും സൗത്ത് ഗോവയിലെ റിസോർട്ടിലേക്ക് മാറ്റി. കർണാടകയിൽ നിന്നുള്ള കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ ഗോവയിലെത്തി.