ഒഡീഷയുടെ നൃത്തരൂപം ഒഡീസി പഠിക്കാനാഗ്രഹിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ കൊച്ചി തൃപ്പുണിത്തുറയിലേക്ക് വന്നോളൂ. പ്രശസ്ത ഒഡീസി നര്‍ത്തകി മധുലിത മൊഹപത്ര നയിക്കുന്ന ശില്‍പശാലയില്‍ പങ്കെടുക്കാം.
പഠിപ്പിക്കുന്നത്, ഒഡീസിയുടെ അടിസ്ഥാന ചുവടുകള്‍. കൈ മുദ്രകള്‍, കണ്ണ്–കഴുത്ത് ചലനങ്ങള്‍, അഭിനയവശങ്ങള്‍, ശരീര വ്യായാമങ്ങള്‍ എന്നിവ ഉള്‍പ്പെടെ. മുന്‍പ് ശാസ്ത്രീയ നൃത്തം പഠിച്ചിരിക്കണമെന്നില്ല. പ്രായപരിധിയുമില്ല. കണ്ടും കേട്ടും അറിഞ്ഞ നൃത്തരൂപം ആ മേഖലയിലെ തന്നെ മികച്ച നര്‍ത്തകിയില്‍ നിന്ന് തന്നെ പഠിക്കാനുള്ള അവസരം.
പ്രശസ്ത നര്‍ത്തകി മധുലിത മൊഹപത്രയാണ് ക്ലാസുകള്‍ നയിക്കുന്നത്. ഒഡീസി നൃത്തം കേരളത്തില്‍ പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ ഒരു വര്‍ഷമായി കേരളത്തില്‍ ശില്‍പശാലകള്‍ സംഘടിപ്പിക്കുന്നുണ്ട്, മധുലിത. ഓണ്‍ലൈനായി പതിനഞ്ച് മലയാളി വിദ്യാര്‍ഥിനികള്‍ ഒഡീസി അഭ്യസിക്കുന്നുണ്ട്. മാസത്തിലൊരിക്കല്‍ കേരളത്തിലെത്തി ശിഷ്യകള്‍ക്ക് നേരിട്ട് പരിശീലനവും നല്‍കിവരുന്നു.
തിയറി ക്ലാസുകളില്‍ ഒഡീസി നൃത്തത്തിന്‍റെ ചരിത്രവും വളര്‍ച്ചയും വിശദീകരിക്കുന്നു. ചോയ്സ് സ്കൂളിന് സമീപമുള്ള ഇടശ്ശേരി സ്പോര്‍ട്ടി ബീന്‍സിലാണ് ശില്‍പശാല. ഇന്ന് അവസാനിക്കും.