TAGS

210 ഗരുഡൻമാരെ ഒന്നിച്ചണിനിരത്തി എറണാകുളം അരയൻകാവിൽ മെഗാ ഗരുഡൻ പറവ..കൂട്ടം നാട്ടറിവ് പഠന കേന്ദ്രത്തിൻ്റെ മുഖ്യ സംഘാടനത്തിലായിരുന്നു ഗരുഡന്മാരുടെ കൂട്ടപ്പയറ്റ്. അന്യം നിന്നു പോകുന്ന കലാരൂപങ്ങളെ സംരക്ഷിക്കുക എന്ന ആശയം മുൻനിർത്തിയായിരുന്നു പരിപാടി. 

കൈകളിൽ ചിറകേന്തി ചമയമണിഞ്ഞ ഗരുഡൻമാരുട ഒരുക്കം പൂർത്തിയായാൽ പിന്നെ ഒത്തുചേർന്ന് ഗരുഡൻ പയറ്റും ഗരുഡൻ തൂക്കവും ആരംഭിക്കും 

പത്ത് വയസ്സുകാരായ മൂന്ന് ഗരുഡൻമാർ മുതൽ അറുപത്തിയാറുകാരനായ ഗരുഡൻ വരെ ഈ കൂട്ടായ്മയിൽ പയറ്റും...അരയൻകാവ് ക്ഷേത്ര മൈതാനത്തെ 210 ഗരുഡൻമാരുടെ  നിറഞ്ഞാട്ടം  കാണാൻ ജനക്കൂട്ടം തടിച്ചുകൂടി..  ചരിത്രമെന്ന് സംഘാടകർ  നൂറോളം മേളക്കാരും അത്ര തന്നെ ചമയക്കാരും   ഗുരുഡൻ പയറ്റിൽ പങ്കാളികളായി. ക്ഷേത്ര മൈതാനത്ത് പതിനായിരം സ്ക്വയർ ഫീറ്റ് സ്ഥലത്ത് പ്രത്യേകം  ഒരുക്കിയ വേദിയിലായിരുന്നു പരിപാടി സംഘടിപ്പിച്ചത് 

Ernakulam mega garudan parava