Image: en.wikipedia.org/wiki/Honeycreeper

Image: en.wikipedia.org/wiki/Honeycreeper

വംശനാശത്തിന്‍റെ വക്കിലുള്ള തേന്‍കുരുവികളെ രക്ഷിക്കാനുള്ള അവസാന ശ്രമമെന്ന നിലയില്‍ നാട്ടിലെ ആണ്‍കൊതുകുകളെ നാടുകടത്തി ഹവായ്. അന്‍പതോളം ഇനങ്ങളിലെ തേന്‍ കുരുവികള്‍ (Honeycreepers) ആണ് ഹവായ്​യില്‍ മാത്രം ഉണ്ടായിരുന്നത്. എന്നാല്‍ ഇതില്‍ 33 ഇനത്തോളം വംശനാശം സംഭവിച്ചു കഴിഞ്ഞു. അവശേഷിക്കുന്നവയുടെ നിലനില്‍പ്പ് അപകടകരമായ സ്ഥിതിയിലുമാണ്. 

yellow-honeycreeper

Image: yellow honeycreeper/ wikipedia

കൊതുകുകള്‍  പരത്തുന്ന മലേറിയ ബാധിച്ചതോടെയാണ് കുരുവികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാന്‍ തുടങ്ങിയത്. ആണ്‍കൊതുകുകളില്‍ കണ്ടുവരുന്ന വൊള്‍ബാചിയ എന്ന ബാക്ടീരിയയാണ് രോഗം പരത്തുന്നത്. മലേറിയയെ പ്രതിരോധിക്കാവാതെ കൊതുകിന്‍റെ കടിയേല്‍ക്കുന്നതിന് പിന്നാലെ കുരുവികള്‍ ചത്തൊടുങ്ങുകയാണെന്ന് കണ്ടെത്തി. ഇതോടെയാണ് ഹെലികോപ്റ്ററുകളിലാക്കി ആഴ്ചയില്‍ രണ്ടര ലക്ഷം വീതമെന്ന കണക്കില്‍ ആണ്‍കൊതുകുകളെ ഹവായില്‍ നിന്നും നാടുകടത്തിയത്. ഇതുവരെയുള്ള കണക്ക് പ്രകാരം ഒരുകോടി ആണ്‍കൊതുകുകളെ നാടുകടത്തിയെന്നാണ് റിപ്പോര്‍ട്ട്.  

കൊതുകുകള്‍ പെറ്റുപെരുകുന്നത് തടയുന്നതിനായാണ് ഇന്‍കോംപാറ്റിയബിള്‍ ഇന്‍സെക്റ്റ് ടെക്നിക് എന്ന ഈ രീതി അവലംബിച്ച് വരുന്നത്. 2018 ലും സമാന രീതി കൗവേയ് പക്ഷികളെ സംരക്ഷിക്കാന്‍ നടപ്പിലാക്കിയിരുന്നു. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് കൊതുകുകള്‍ വന്‍തോതില്‍ പെരുകിയതോടെയാണ് കൗവേയ് പക്ഷികള്‍ വംശനാശ ഭീഷണി നേരിട്ടത്. 

BRAZIL-SENEGAL-SCIENCE-HEALTH-ZIKA-VIRUS

യുഎസ് നാഷണല്‍ പാര്‍ക്ക് സര്‍വീസിന്‍റെ സഹകരണത്തോടെയാണ് ഹവായ് ഈ തേന്‍കുരുവി സംരക്ഷണ യജ്ഞം നടത്തുന്നത്. കൊതുകുകള്‍ ഏറ്റവുമധികം പെറ്റുപെരുകുന്ന വേനല്‍ക്കാലത്താണ് പദ്ധതി എത്രത്തോളം ഫലവത്തായെന്ന് അറിയാന്‍ സാധിക്കുകയെന്ന് ഗവേഷകര്‍ പറയുന്നു. കൊതുകുകളെ കൊല്ലാന്‍ മറ്റ് കീടനാശിനികള്‍ ഉപയോഗിക്കാതെ ഇത്തരം രീതി അവലംബിക്കുന്നത് ഒരുതരത്തില്‍ ജീവജാലങ്ങളെയെും പ്രകൃതിയെയും സംരക്ഷിക്കുന്നത് കൂടിയാണെന്ന്  ക്വീന്‍സ്​ലാന്‍ഡ് സര്‍വകലാശാലയിലെ പ്രഫ. ഡോക്ടര്‍ നീഗല്‍ ബീബ് പറയുന്നു. 

ENGLISH SUMMARY:

Hawaii releasing nearly one crore male mosquitos from helicopters to save honeycreepers from extinction. To date, 10 million mosquitoes have been released.