manoramanews-conclave-2024-roxy-mathew-koll-on-climate-change

കാലാവസ്ഥ വ്യതിയാനത്തോട് കേരളം പൊരുത്തപ്പെടേണ്ടതുണ്ടെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞൻ ഡോ. റോക്സി മാത്യു കോൾ. കാർബൺ കുറയ്ക്കുന്നത് ആഗോള തലത്തിലാണ്. അത് നമ്മുടെ കയ്യിൽ നിന്ന് പോയിരിക്കുന്നു. അതിനാൽ കേരളം കാലാവസ്ഥാ വ്യതിയാനത്തോട് പൊരുത്തപ്പെടണമെന്ന് അദ്ദേഹം മനോരമ ന്യൂസ് കോൺക്ലേവ് വേദിയിൽ പറഞ്ഞു. ഓരോ പ്രദേശത്തെയും കാലാവസ്ഥ മാറ്റം വ്യത്യസ്തമാണ്. ഓരോ പ്രദേശത്തെയും നിരീക്ഷിച്ച് ഓരോ പഞ്ചായത്തിലും നയങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

ആഗോള താപനത്തിൽ പ്രാദേശികമായ പങ്കുണ്ട്. കോൺക്രീറ്റ് ഏരിയയിൽ ചൂട് കൂടുകയാണ്. പഞ്ചായത്ത് തലത്തിൽ കാലവസ്ഥ മാറ്റത്തെ പ്രതിരോധിക്കാവുന്ന നിർമാണങ്ങൾ ഉണ്ടാകണം. കാലാവസ്ഥ വ്യതിയാനം തിരഞ്ഞെടുപ്പുകളിൽ ചർച്ചയാകുന്നില്ല. കടലോര മേഖലകളിലെ നിയമസഭാ മണ്ഡലങ്ങളിൽ മാത്രം പ്രധാന വിഷമായി. എന്നാലിത് കേരളത്തെ ബാധിക്കുന്ന വിഷയമായി ഉയർന്നു വരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പിശാചിനും കടലിനും അടയിലുള്ള അവസ്ഥയിലാണ് കേരളം. താപനിലയിലുണ്ടാകുന്ന വ്യത്യാസം വലിയ പ്രശ്നങ്ങളുണ്ടാക്കുന്നു. 90 ശതമാനം ചൂടും ആഗിരണം ചെയ്യുന്നത് കടലാണ്. അത് അറബികടലിലുമായി ബന്ധപ്പെട്ട ചുഴലികാറ്റിലും കാലവർഷത്തിവും മാറ്റം വരും. അതിനാൽ കൃത്യമായ നിരീക്ഷണവും പ്രവചനവും മുന്നറിയിപ്പും വേണമെന്നും അദ്ദേ​ഹം വ്യക്തമാക്കി.

ENGLISH SUMMARY:

Manoramanews conclave 2024 Roxy Mathew Koll on Climate change.