ശരിക്കും നമ്മുടെ നാട്ടില്‍ കുറക്കന്‍മാരുണ്ടോ. ഇല്ലെന്നതാണ് സത്യം. അപ്പോള്‍ പിന്നെ കുറുക്കന്‍റെ വേഷം ധരിച്ച് പൊന്തകാട്ടില്‍ ഒളിഞ്ഞിരുന്ന് കോഴിയെപ്പിടിക്കുകയും മനുഷ്യരെ ആക്രമിക്കുകയും ചെയ്യുന്നത് ആരായിരിക്കും. അതിന് ഉത്തരം കണ്ടെത്താന്‍ ഇറങ്ങിപ്പുറപ്പെട്ട ഒരാളുണ്ട്. കോഴിക്കോട് പേരാമ്പ്ര സ്വദേശി അഭിജിത്ത്
കാഴ്ചയില്‍ കുറുക്കനാണെന്ന് തോന്നും. പക്ഷെ ആള് കുറുക്കനല്ല, കുറുനരിയാണന്ന് മാത്രം. വര്‍ഷങ്ങള്‍ ഇവയെക്കുറിച്ച് പഠനം നടത്തിയാണ് അഭിജിത്ത് യാഥാര്‍ഥ്യം കണ്ടെത്തിയത്. കുറുക്കന്‍മാരെപ്പോലെ സൂത്രശാലികളാണ് കുറുനരികളും. പക്ഷെ വിശപ്പു മാറ്റാന്‍ വേണ്ടിയാണന്ന് മാത്രം.
ആവാസ വ്യവസ്ഥയിലെ പ്രധാനികളായ കുറുനരികള്‍ക്ക് കുറുക്കന്‍മാരെപോലെ വംശനാശം വരാന്‍ പാടില്ലെന്ന് അഭിജിത്ത് പറയുന്നു. അഭിജിത്ത് നിര്‍മിച്ച ‘ഫോളോ ദി ഹൗള്‍’ എന്ന ഡോക്യുമെന്‍ററി യൂട്യൂബില്‍ ഇതിനകം നിരവധി പേര്‍കണ്ടു കഴിഞ്ഞു. നിരവധി പുരസ്ക്കാരങ്ങളും അഭിജിത്തിനെ തേടിയെത്തിയിട്ടുണ്ട്.