TOPICS COVERED

നയന്‍താര–ധനുഷ് പോര് പുതിയ തലത്തിലേക്ക്. നയന്‍താരയുടെ ജീവിതം പറയുന്ന  ബിയോണ്ട് ദ ഫെയറി ടെയില്‍  ഡോക്യുമെന്ററി നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്തതിന് പിന്നാലെ ഡോക്യുമെന്‍ററിയില്‍ ഉപയോഗിച്ച ബിഹൈന്‍ഡ് ദ സീന്‍ രംഗങ്ങള്‍ 24 മണിക്കൂറിനകം നീക്കണമെന്ന് ആവശ്യപ്പെട്ട് ധനുഷ്.വിവാദ ഉള്ളടക്കം മാറ്റിയില്ലെങ്കില്‍ നയന്‍താരയ്ക്കും നെറ്റ്ഫ്‌ളിക്‌സിനും എതിരെ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്ന് ധനുഷിന്റെ അഭിഭാഷകന്‍ പ്രസ്താവനയില്‍ അറിയിച്ചു.

നയന്‍താര ധനുഷിനെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ എല്ലാം അടിസ്ഥാന രഹിതമാണ്. വിവാദത്തിനടിസ്ഥാനമായ സിനിമയുടെ നിര്‍മാതാവ് ധനുഷാണെന്നും അതുകൊണ്ട് തന്നെ അതിന്‍റെ ഉടമസ്ഥാവകാശം അദ്ദേഹത്തിന്‍റേതാണെന്നും അത് പകര്‍ത്തിയ വ്യക്തിയുടേതല്ലെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. ''എന്റെ കക്ഷി സിനിമയുടെ നിര്‍മാതാവാണ്. അവര്‍ സിനിമയുടെ നിര്‍മാണത്തിനായി ഓരോ തുകയും എവിടെയൊക്കെ ചെലവഴിച്ചുവെന്ന് വ്യക്തമായി അറിയാം. ബിഹൈന്‍ഡ് ദ സീന്‍ ഷൂട്ട് ചെയ്യാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല'', ധനുഷിന്‍റെ അഭിഭാഷകന്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് ധനുഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി നയന്‍താര രംഗത്ത് വന്നത്. നയന്‍താരയുടെ വിവാഹവും ജീവിതവും ചേര്‍ത്ത് ഒരുക്കുന്ന ബിയോണ്ട് ദി ഫെയറി ടെയില്‍ എന്ന നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയില്‍ നാനും റൗഡി താനിന്റെ അണിയറ ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന് ധനുഷ് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. ഇതിനെതിരെയാണ് നയന്‍താര രംഗത്ത് വന്നത്.

ENGLISH SUMMARY:

after nayantharas open letter dhanush's lawyer issues statement take down the-content within 24 hours