Plastic bottles that read 100% Recycled Bottle of Coca-Cola sit on the shelf at a store in Stevensville, Maryland, on March 25, 2025
2030 ആകുമ്പോഴേക്കും കൊക്കകോളയുടേതായി കടലിലെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ് 6.02 കോടി കിലോഗ്രാമിലേക്ക് എത്തുമെന്ന് കണക്ക്. 1.8 കോടി തിമിംഗലങ്ങളുടെ വയറു നിറയ്ക്കാൻ മതിയായ പ്ലാസ്റ്റിക്കാണിത്. കാന്‍സര്‍, വന്ധ്യത, ഹൃദ്രോഗം എന്നിവയ്ക്ക് കാരണമാകുന്ന മൈക്രോപ്ലാസ്റ്റികിന്‍റെ വ്യാപനം മൂലമുള്ള ആശങ്കകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഓഷ്യാനയാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Recycled Coca-Cola bottles and cans rest among other recycled materials in a bin
2024 ൽ സയൻസ് അഡ്വാൻസസിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് മലിനീകരണം പുറന്തള്ളുന്ന ‘ബ്രാൻഡഡ്’ കമ്പനികളില്‍ കൊക്കകോളയാണ് ഒന്നാം സ്ഥാനത്ത്. പെപ്സികോ, നെസ്‌ലെ, ഡാനോൺ, ആൾട്രിയ എന്നിവ തൊട്ടുപിന്നിലുമുണ്ട്. 2030 ആകുമ്പോഴേക്കും കമ്പനിയുടെ പ്ലാസ്റ്റിക് ഉപയോഗം പ്രതിവർഷം നാല്‍പ്പത് ലക്ഷം ടൺ കവിയുമെന്നാണ് പഠനം പറയുന്നത്.
എന്നാല്‍ ഈ സംഖ്യ കുറയ്ക്കുവാനുള്ള പരിഹാരവും ഓഷ്യാനയുടെ പഠനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. പുനരുപയോഗിക്കാവുന്ന പാക്കേജിങ് തിരികെ കൊണ്ടുവരിക എന്നതാണെന്ന് ഒരു മാര്‍ഗം. 50 തവണ വീണ്ടും ഉപയോഗിക്കാവുന്ന ഗ്ലാസ് കുപ്പികളുടെ രൂപത്തിലോ 25 തവണയോളം പുനരുപയോഗിക്കാനായി രൂപകൽപ്പന ചെയ്ത കട്ടിയുള്ള പിഇടി പ്ലാസ്റ്റികിന്‍റെ രൂപത്തിലോ പാക്കേജിങ് കൊണ്ടുവരാം എന്നും പഠനം പറയുന്നു. ഇത് മാലിന്യം കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൊന്നാണെന്ന് 2022ൽ കൊക്കകോള തന്നെ അംഗീകരിച്ചിട്ടുണ്ട്. 2030 ആകുമ്പോഴേക്കും 25% പുനരുപയോഗിക്കാവുന്ന പാക്കേജിങ് കൈവരിക്കുക എന്ന ലക്ഷ്യത്തിൽ കമ്പനി പ്രതിജ്ഞാബദ്ധമായിരുന്നു. എന്നാല്‍ ആ പ്രതിജ്ഞ നിശബ്ദമായി ഉപേക്ഷിക്കപ്പെടുന്നു എന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
A 100 percent recycled Coca-Cola bottle
പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉപയോഗത്തിലേക്ക് മാറണമെന്ന് പറയുമ്പോളും പുനരുപയോഗത്തെ അമിതമായി ആശ്രയിക്കുന്നതിനെതിരെ പരിസ്ഥിതി സംരക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പ്രതിസന്ധിയുടെ മൂലകാരണം പരിഹരിക്കുന്നതിനുപകരം പുനരുപയോഗം ചെയ്ത പ്ലാസ്റ്റികില്‍ നിന്നും കൂടുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പാദിപ്പിക്കാൻ പോകുകയാണെങ്കിൽ അത് ഒരു പ്രശ്നമാണെന്നാണ് ഓഷ്യാനയുടെ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്ന മാറ്റ് ലിറ്റിൽജോൺ പറയുന്നത്. സുസ്ഥിരമായ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് ഇതിനുള്ള പരിഹാരം.
നിലവില്‍ ബ്രസീൽ, ജർമ്മനി, നൈജീരിയ, അമേരിക്കുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളില്‍ കൊക്കകോള ഇതിനകം വലിയ തോതിലുള്ള റീഫില്ലബിൾ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നുണ്ട്. പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് പാക്കേജിങ്ങിന് പറ്റിയ സംവിധാനങ്ങളുള്ള ലോകത്തെ ഏറ്റവും വലിയ കമ്പനിയും ഒരുപക്ഷേ കൊക്കകോളയാകും. അത് കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ കമ്പനിക്കാകണമന്നും ജോണ്‍ പറഞ്ഞു.
pack cases of canned Coca-Cola
അതേസമയം, കൂടുതൽ പുനരുപയോഗം ചെയ്യുന്ന വസ്തുക്കൾ ഉപയോഗിക്കുന്നതിലും ശേഖരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നാണ് കൊക്കകോള വക്താവ് എഎഫ്‌പിക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞത്. റീഫിൽ ചെയ്യാവുന്ന പാക്കേജിങ് ഓപ്ഷനുകൾ വികസിപ്പിക്കുന്നതിന് തങ്ങൾ നിക്ഷേപം നടത്തുകയും പ്രതിജ്ഞാബദ്ധരായി തുടരുകയും ചെയ്യുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.