ആരോഗ്യത്തിന് ഗുണമുള്ളതൊന്നും തരുന്നില്ല , ഉള്ളില്‍ ചെന്നാലാകട്ടെ അത് ആരോഗ്യം കെടുത്തുകയും ചെയ്യും. പറഞ്ഞുവരുന്നത് പ്ലാസ്റ്റിക്കിനെ കുറിച്ചാണ്
പക്ഷ നമ്മള്‍ കഴിക്കുന്ന ഭക്ഷണം മിക്കപ്പോഴും എത്തുന്നത് പ്ലാസ്റ്റിക് കണ്ടെയ്നറുകളിലും കവറുകളിലും തന്നെ . ഭക്ഷണ സാധനങ്ങള്‍ പാക്ക് ചെയ്യുന്ന ഇത്തരം കണ്ടെയ്നറുകള്‍ ചൂടാകുമ്പോള്‍ ആദ്യം ഭക്ഷണത്തിലും അതുവഴി മനുഷ്യശരീരത്തിലും മൈക്രോപ്ലാസ്റ്റിക് എത്തും.
പഠനങ്ങളനുസരിച്ച് തലച്ചോറിലെ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യത്തില്‍ വന്‍വര്‍ധനയാണുണ്ടായിരിക്കുന്നത് . 2013 മുതല്‍ 2016വരെയുള്ള കാലയളവില്‍ നിരന്തര നിരീക്ഷണം നടത്തിയതില്‍ നിന്ന് ഇത് വ്യക്തം. തലച്ചോറില്‍ ഇത്തരത്തില്‍ പ്ലാസ്റ്റിക്ക് എത്തുന്നത് ഡിമന്‍ഷ്യ അഥവാ മറവി രോഗത്തിന് കാരണമാകുമെന്നും പഠനം സാക്ഷ്യപ്പെടുത്തുന്നു
200 നാനോമീറ്ററില്‍ താഴെയുള്ള കണങ്ങളാണ് മൈക്രോപ്ലാസ്റ്റിക്കുകള്‍. ഇവയ്ക്ക് വായ, മൂക്ക്, ത്വക്ക് എന്നിവയിലൂടെ ശരീരത്തിലെത്താന്‍ സാധിക്കും. ഇവ കൂടാതെ ശരീരത്തിലേക്ക് ഇത്തരം കണങ്ങള്‍ ആഗിരണം ചെയ്യപ്പെടുന്നതായും പറയുന്നു. ഭക്ഷണത്തിലൂടെ മൈക്രോ പ്ലാസ്റ്റിക് ശരീരത്തിലെത്താന്‍ മുഖ്യകാരണം ഇവ പൊതിയാന്‍ ഉപയോഗിക്കുന്ന കവറുകളും കണ്ടെയ്നറുകളും തന്നെ. കുപ്പികളിലും പോളിത്തീന്‍ ബാഗുകളിലുമുള്ള പ്ലാസ്റ്റിക് കണങ്ങള്‍ ആഹാരപദാര്‍ഥങ്ങളിലേക്ക് എളുപ്പം ആഗിരണം ചെയ്യപ്പെടും .
പാനീയങ്ങള്‍ നിറച്ച പ്ലാസ്റ്റിക് ബോട്ടിലുകളില്‍ നിന്നും ഇതേരീതിയില്‍ പ്ലാസ്റ്റിക് കണങ്ങള്‍ ആഗിരണം ചെയ്യപ്പെടുന്നുണ്ട് . അന്തരീക്ഷത്തില്‍ വ്യാപിക്കുന്ന പ്ലാസ്റ്റിക് കണങ്ങള്‍ ശ്വസനപ്രക്രിയയിലൂടെയും ശരീരത്തിനുള്ളിലെത്തും. കളിപ്പാട്ടങ്ങള്‍, ഗുണമേന്മ കുറഞ്ഞ ഫീഡിങ് ബോട്ടില്‍ എന്നിവ ഉപയോഗിക്കുന്നതിലൂടെ കുട്ടികളിലും ഇത്തരം പ്ലാസ്റ്റിക് കണങ്ങള്‍ ശരീരത്തിലേക്ക് എത്താന്‍ കാരണമാകുന്നു.
മൈക്രോ പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയില്ലെങ്കില്‍ പോലും ഇതിന്‍റെ ഉപയോഗം കുറയ്ക്കാന്‍ ഒട്ടേറെ നടപടികള്‍ സ്വീകരിക്കാന്‍ കഴിയും. . ഭക്ഷണം പായ്ക്ക് ചെയ്യാന്‍ പ്ലാസ്റ്റിക്കിന് പകരം ഗ്ലാസ് അല്ലെങ്കില്‍ സെറാമിക്ക് കണ്ടെയ്നറുകള്‍ ഉപയോഗിക്കാം. വെള്ളമെടുക്കാന്‍ സ്റ്റെയിൻലെസ് സ്റ്റീൽ വാട്ടർ ബോട്ടിലുകൾ ഉപയോഗിക്കുന്നതും ഉപിതമാകും . ഇതെല്ലാം മൈക്രോ പ്ലാസ്റ്റിക് ഉയര്‍ത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കാന്‍ സഹായിക്കും