10 ഗ്രാം മരക്കഷ്ണത്തിന് എത്ര രൂപ വില വരും? നൂറ്? ആയിരം? പരമാവധി പതിനായിരം?.എന്നാല്‍ ഈ മരക്കഷ്ണത്തിന് വില ലക്ഷങ്ങളാണ്. അതും ഒന്നും രണ്ടും ലക്ഷമൊന്നുമല്ല. 85 ലക്ഷം. കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നുന്നുവെങ്കിവും സംഭവം സത്യമാണ്.പറഞ്ഞു വരുന്നത് ‘ദൈവങ്ങളുടെ മരം’ എന്നറിയപ്പെടുന്ന കൈനം എന്ന മരത്തെക്കുറിച്ചാണ്.അഗര്‍വുഡ് ഇനത്തില്‍പ്പെട്ട ഈ മരത്തെ ഇത്രയേറെ വിലപിടിപ്പുള്ളതാക്കി മാറ്റുന്നത് ഈ മരത്തിലുള്ള ഒരു പ്രത്യേക തരം പൂപ്പലാണ്.
ഈ പൂപ്പല്‍ ബാധിക്കുന്നതോടെ മരത്തില്‍ റെസിന്‍ ഉദ്പാദിപ്പിക്കപ്പെടുന്നു. ഇത് മരത്തെ സുഗന്ധമുള്ളതാക്കി മാറ്റുന്നു.ഇങ്ങനെ റെസില്‍ ഉദ്പാദിപ്പിക്കപ്പെടാന്‍ വര്‍ഷങ്ങള്‍ എടുക്കും. മരത്തിന്റെ ഒരു വശത്ത് മാത്രമേ ഇത് ഉദ്പാദിപ്പിക്കപ്പെടുകയുള്ളൂ.ഇന്ത്യ, ചൈന, മിഡിൽ ഈസ്റ്റ്, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലാണ് കൈനം കാണപ്പെടുന്നത്. ഇന്ത്യയില്‍ അസമിലാണ് ഈ മരം നിലവിലുള്ളത്.
ഗൾഫ് രാജ്യങ്ങളിലാണ് കൈനത്തിന് ആവശ്യക്കാർ ഏറെയുള്ളത്. മരത്തിന്റെ ചെറിയ കഷ്ണം പുകച്ച് വീട്ടിൽ സുഗന്ധം പ്രചരിപ്പിക്കുന്നു.കൊറിയയിൽ വൈൻ നിർമാണത്തിനാണ് ഇത് ഉപയോഗിക്കുന്നത്. ചൈനയിലും ജപ്പാനിലും ആത്മീയ കാര്യങ്ങൾക്കായും ഈ മരത്തെ ഉപയോഗിച്ചു വരുന്നു.
600 വർഷം പഴക്കമുള്ള കൈനത്തിന്റെ 16 കിലോവരുന്ന ഒരു മരക്കഷ്ണത്തിന് ലഭിച്ചത് 171 കോടിയാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.