TAGS

 

നീരവ് മോദി സാമ്പത്തികത്തട്ടിപ്പുകേസില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കെതിരെ ആഞ്ഞടിച്ച് ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. തട്ടിപ്പുനടക്കുമ്പോള്‍ ധനമന്ത്രാലയം ഉറക്കംതൂങ്ങുകയായിരുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് ഇന്ത്യയിലെ സ്വത്തുക്കളെല്ലാം കണ്ടുകെട്ടണം. കേസില്‍ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയെ ചോദ്യംചെയ്യണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ‍ഡല്‍ഹിയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു.  

 

നീരവ് മോദി സാമ്പത്തികത്തട്ടിപ്പുകേസില്‍ ധനമന്ത്രാലയത്തിനും റിസര്‍വ് ബാങ്കിനും ഒരുപോലെ വീഴ്ചപറ്റിയിട്ടുണ്ടെന്ന് സുബ്രഹ്മണ്യന്‍ സ്വാമി വിമര്‍ശിക്കുന്നു. നടപടി സ്വീകരിക്കുമെന്ന പതിവുപല്ലവിയല്ലാതെ എന്തു ചെയ്യുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‍ലി വിശദീകരിക്കണം. നീരവ് മോദി അമേരിക്കന്‍ പൗരത്വം സ്വീകരിച്ചാലും അമേരിക്കയിലെ നിയമമനുസരിച്ച് ഇന്ത്യയില്‍ തിരികെയെത്തിക്കാന്‍ വഴികളുണ്ട്. അതു സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണം. ധനമന്ത്രാലയത്തിനു കഴിയുന്നില്ലെങ്കില്‍ തന്നെ ചുമതലപ്പെടുത്തിയാല്‍ പണം എങ്ങനെ തിരിച്ചെത്തിക്കാമെന്ന് കാട്ടിത്തരാമെന്നും സ്വാമി പറയുന്നു. കേസില്‍ അന്വേഷണം ബോളിവുഡ് നടി പ്രിയങ്ക ചോപ്രയിലേക്കും നീങ്ങണം. നീരവ് മോദി കമ്പനിയുടെ ആഗോള അംബാസഡറാണ് പ്രിയങ്ക ചോപ്ര.