congress-bjp-punjab

TAGS

മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിന്റെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലാക്കിയാണ് ബിജെപിയുടെ നീക്കം. അതേസമയം പഞ്ചാബിൽ ബിജെപി മുതിർന്ന നേതാവിനെ കോൺഗ്രസ് സ്വന്തം പാളയത്തിലെത്തിച്ചു.ബി.ജെ.പി ജലാലാബാദ് അധ്യക്ഷനായിരുന്നരജിന്ദര്‍ കുമാര്‍ പരുത്തിയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബി.ജെ.പി സഖ്യകക്ഷിയായ അകാലിദളിന് വളരെ സ്വാധീനമുള്ള മേഖലയാണ് ജലാലാബാദ്. 

117 അംഗ പഞ്ചാബ് നിയമസഭയില്‍ 77 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. ആം ആദ്മി പാര്‍ട്ടിയ്ക്ക് 20, ശിരോമണി അകാലിദളിന് 15, ബി.ജെ.പി 3, ലോക് ഇന്‍സാഫ് 2 എന്നിങ്ങനെയാണ് മറ്റ് പാര്‍ട്ടികളുടെ സീറ്റ് നില. അതേസമയം കയ്യിലിരിക്കുന്ന സംസ്ഥാനം കോൺഗ്രസ് കൈവിടുമോ എന്ന ആശങ്കയാണ് മധ്യപ്രദേശിൽ.

സംസ്ഥാനത്ത് രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ, ജ്യോതിരാദിത്യ സിന്ധ്യ പ്രധാനമന്ത്രിയെ കണ്ടതിന് പിന്നാലെ രാജിവെച്ചിരുന്നു. രാജ്യത്തിനും ജനത്തിനും വേണ്ടി പ്രവര്‍ത്തനം തുടരും. കോണ്‍ഗ്രസില്‍ നിന്ന് ഇനി ഇത് സാധ്യമാകില്ലെന്ന്  രാജിക്കത്തില്‍ സിന്ധ്യ പറഞ്ഞു.  മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ ഉൾപ്പെടെയുള്ള നേതാക്കൾ സിന്ധ്യയെ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നു. കമൽനാഥിന്റെ പിടിവാശിയാണ് ഹിന്ദി ഹൃദയഭൂമിയിൽ കോണ്‍ഗ്രസിന്റെ കാലിടറാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. കുറുച്ചുനാളായി മധ്യപ്രദേശ് കോൺഗ്രസിലെ വിമതശബ്ദമായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ . അതിനിടെ, സർക്കാർ രൂപീകരിക്കാനുള്ള തിരക്കിട്ട നീക്കത്തിനിടെയാണ് ബിജെപി.