TAGS

ലോക് ഡൗണിനെ തുടര്‍ന്ന് പണിയില്ലാതായ ചെന്നൈയിലെ ആര്‍ട്ടിസ്റ്റുകള്‍ ഒന്നടങ്കം ഇപ്പോള്‍ റോഡിലിറങ്ങിയിരിക്കുകയാണ്. സിനിമ മേഖലയില്‍ പണിയെടുത്തിരുന്ന ആര്‍ട്ടിസ്റ്റുകളടക്കമുള്ളവര്‍  പെയിന്റും ബ്രഷുമായി റോഡിലിറങ്ങിയത് പക്ഷേ കോവിഡിനെ തുരത്താനാണ്. എങ്ങിനെയെന്നല്ലേ കാണാം നമുക്ക്. 

  വരച്ചു വരച്ചു ആളുകളപേടിപ്പിക്കാനിറങ്ങിയിരിക്കുകാകയാണ് ഈ മനുഷ്യര്‍. പറഞ്ഞിട്ടു മനസിലാവാത്തവരെ ചിത്രങ്ങള്‍ കാട്ടി വീട്ടിലിരുത്താമെന്നത് ഒരു പറ്റം സന്നദ്ധ സംഘടനകളുടെ ആശയമാണ്.  അങ്ങിനെയാണ് ഇന്നലെ വരെ സിനിമ സെറ്റുകളെ  സുന്ദരമാക്കിയിരുന്നവര്‍ ചുട്ടുപൊള്ളുന്ന റോഡില്‍  വൈറസിന്റെ ഭീകരത  വരയ്ക്കാന്‍ തുടങ്ങിയത്. കൂട്ടിന് ഏത് സാഹചര്യത്തിലും പണിയെടുക്കാന്‍  വിധിക്കപെട്ട പൊലീസുകാരുമുണ്ട്.

 ലോക്ഡൗണ്‍ മൂലം അരപട്ടിണിയിലായ കലാകാരന്‍മാര്‍ക്ക് െചറിയ ആശ്വാസമെങ്കിലും ആവാന്‍ കഴിയുന്നതിന്റെ കൂടി ചാരിതാര്‍ഥ്യത്തിലാണ് ബോധവല്‍ക്കരണത്തിനു മുന്നിട്ടിറങ്ങിയ സംഘടനകളും വ്യക്തികളും