Vaccine-Dose

രാജ്യത്തെ കൗമാരക്കാരുടെ കോവിഡ് വാക്സിനേഷന് ഇന്ന് തുടക്കം. കോവിൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്തത് 7 ലക്ഷത്തിന് മുകളിൽ കൗമാരക്കാർ. ഡൽഹിയിൽ  വാക്സിനേഷനായി 157 കേന്ദ്രങ്ങൾ സജ്ജം. അതേസമയം രാജ്യത്ത് കോവിഡ്- ഒമികോൺ കേസുകൾ കുതിച്ചുയരുകയാണ്.

രാജ്യത്തെ 15 നും 18 നും ഇടയിൽ പ്രായമുള്ള 7.4 കോടി കൗമാരക്കാർക്കുള്ള വാക്സിനേഷനാണ് ഇന്ന് ആരംഭിക്കുന്നത്. കോവാക്സിൻ നാലാഴ്ച ഇടവേളയിൽ രണ്ട് ഡോസായാണ് നൽകുക. വാക്സിനേഷനായുള്ള രജിസ്ട്രേഷൻ കോവിൻ പോർട്ടൽ വഴി ജനുവരി ഒന്നിന് ആരംഭിച്ചിരുന്നു. സാധിക്കാത്തവർക്ക് വിദ്യാലങ്ങൾ വഴിയും നേരിട്ട് വാക്സിനേഷൻ കേന്ദ്രത്തിലെത്തിലും രജിസ്റ്റർ ചെയ്ത് വാക്സീൻ സ്വീകരിക്കാം. അതേസമയം രാജ്യത്ത് കോവിഡ് പ്രതിദിന കേസുകൾ 30,000 കടന്നു. 1,700 ന് അടുത്തെത്തി ഒമിക്രോൺ കേസുകൾ . മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 11,877 കോവിഡ് കേസുകളും 9 മരണവും റിപ്പോർട്ട് ചെയ്തു. 

50 ഒമിക്രോൺ  കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ കേസുകൾ 510 ആയി. ഡൽഹിയിൽ 3,194 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ പോസിറ്റിവിറ്റി നിരക്ക് 4.59 % ആയി. ഒമിക്രോൺ കേസുകൾ 400ന് അടുത്തെത്തി. രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ സുപ്രീംകോടതി വാദം കേൾക്കൽ പൂർണമായും  വീഡിയോ കോൺഫറൻസിങ്ങിലേക്ക് മാറ്റി.