supreme-court

രാജ്യത്ത് നിർബന്ധിത കോവിഡ് വാക്സിനേഷൻ പാടില്ലെന്ന് സുപ്രീം കോടതി. വാക്സിൻ സ്വീകരിക്കാത്ത ആളുകളിൽ നിന്നും കൂടുതലായി രോഗം പടരുന്നു എന്നതിന് തെളിവുകളില്ല. വാക്സിൻ സ്വീകരിക്കാത്ത ആളുകൾക്ക് സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ  അവസാനിപ്പിക്കണമെന്നും കോടതി പറഞ്ഞു.

സംസ്ഥാനങ്ങളിലെ വാക്സിനേഷൻ മാനദണ്ഡം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് നിർണായക നിർദേശം. വാക്സീനുകളുടെ ക്ലിനിക്കൽ പരീക്ഷണ ഫലം ജനങ്ങൾക്ക് ലഭ്യമാക്കണമെന്നും ജസ്റ്റിസ് എൽ നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.