omicron

TAGS

രാജ്യത്ത് ഒമിക്രോണ്‍ സമൂഹവ്യാപന ഘട്ടത്തിലാണെന്ന് ജീനോം സീക്വന്‍സിങ് കണ്‍സോര്‍ഷ്യമായ ഇന്‍സകോഗിന്‍റെ കണ്ടെത്തല്‍. മെട്രോ നഗരങ്ങളിലാണ് വ്യാപനം കൂടുതല്‍. ഭൂരിഭാഗം ഒമിക്രോണ്‍ കേസുകളും രോഗലക്ഷണങ്ങള്‍ ഇല്ലാത്തതാണെങ്കിലും ആശുപത്രി പ്രവേശനവും ഐസിയു ചികില്‍സയും വര്‍ധിച്ചിട്ടുണ്ട്. ഒമിക്രോണിന്‍റെ സാംക്രമിക ഉപ വകഭേദമായ BA.2 ലൈനേജ്  രാജ്യത്ത് ഗണ്യമായി കൂടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. കോവിഡിന്‍റെ ജനിതക പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ രൂപവല്‍ക്കരിച്ച പത്ത് ദേശിയ ലബോറട്ടറികളുടെ കണ്‍സോര്‍ഷ്യമാണ് ഇന്‍സകോഗ്.