കൊച്ചിയില്‍ നിന്ന് പെട്രോളിയം ഉല്‍പന്നങ്ങളുമായി ലക്ഷദ്വീപിലെത്തിയ എണ്ണടാങ്കര്‍ , തിലകം കവരത്തിയില്‍ അഴിമുഖത്ത് കുടുങ്ങി. തുറമുഖത്ത് നങ്കൂരമിടുന്നതിന് തൊട്ടുമുമ്പാണ്  കപ്പല്‍ ഒഴുക്കില്‍പ്പെട്ട് കിഴക്ക് ഭാഗത്തെ സിഗ്നല്‍ പോയിന്റിലേക്ക് നീങ്ങിയത്. തുടര്‍ന്ന് മണല്‍ത്തിട്ടയില്‍ ഉടക്കി നല്‍ക്കുകയായിരുന്നു. കപ്പല്‍ തുറമുഖത്തേക്ക് അടുപ്പിക്കാനുള്ള ശ്രമം ആരംഭിച്ചു. അഴിമുഖത്ത് കപ്പല്‍ കുടുങ്ങിയത് മറ്റ് ചരക്ക്കപ്പലുകളുടെ നീക്കത്തെയും ബാധിച്ചിട്ടുണ്ട്. വേലിയേറ്റ സമയത്ത് കപ്പല്‍ തുറമുഖത്തേക്ക് അടുപ്പിക്കാമെന്നാണ്  ഇപ്പോഴത്തെ പ്രതീക്ഷ. ഷിപ്പിങ് കോര്‍പ്പറേഷന്റെ എണ്ണടാങ്കറാണ് തിലകം.