പാര്‍ട്ടി അഖിലേന്ത്യാ ലൈനാണ് കേരളത്തിലും നടപ്പാക്കുന്നതെന്ന് പിണറായി വിജയൻ. പാര്‍ട്ടിയില്‍ വ്യത്യസ്ത ചേരികളുണ്ടെന്ന് പ്രചരിപ്പിക്കാന്‍ ശ്രമം. സര്‍ക്കാരിന്‍റെ വികസന പരിപാടികള്‍ തെറ്റായ കാര്യമാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നു. എല്‍ഡിഎഫിന്‍റെ കാലത്ത് കേരളം മുന്നോട്ടുപോകരുതെന്ന് ചിലര്‍ക്ക് ശാഠ്യമുണ്ട്. പിപ്പിടി കാട്ടാമെന്ന് കരുതേണ്ട. സില്‍വര്‍ലൈനിന് കേന്ദ്രാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. യുഡിഎഫിന് അതിവേഗ റെയില്‍പാതയാകാം, എല്‍ഡിഎഫിന് പാടില്ല. പരിസ്ഥിതിയെ അവഗണിക്കുന്ന വികസന വാദികളല്ല എല്‍ഡിഎഫ്. ഏതെങ്കിലും തരത്തില്‍ പിപ്പിടി കാട്ടാമെന്ന് കരുതേണ്ട. സര്‍ക്കാരിന്റെ വികസന പരിപാടികള്‍ക്ക് പാര്‍ട്ടി കോണ്‍ഗ്രസ് പിന്തുണയുണ്ടെന്നും പിണറായി പൊതുസമ്മേളനത്തിൽ പറഞ്ഞു.