ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് പൊതുസമ്മേളനം ജനം ഏറ്റെടുത്തെന്നു കോടിയേരി ബാലകൃഷ്ണൻ. പിണറായി സർക്കാർ പറഞ്ഞത് ചെയ്യും. ഗതാഗത സൗകര്യം വർധിപ്പിക്കണം.
സിൽവർ ലൈൻ പദ്ധതിയ്ക്കു ഭൂമി നൽകുന്നവർക്കൊപ്പം സർക്കാരും പാർട്ടിയുമുണ്ടാകും. പദ്ധതി നടപ്പിലാക്കാൻ സർക്കാരിനൊപ്പം ജനങ്ങൾ ഉണ്ടാവും. സിൽവർ ലൈനിനെ തകർക്കാൻ കോലിബീ സഖ്യം ശ്രമിക്കുന്നു. സില്‍വര്‍ ലൈന്‍ സ്വകാര്യമേഖലയിലെങ്കില്‍ വിമര്‍ശകര്‍ അനുകൂലിച്ചേനെ . കോണ്‍ഗ്രസില്‍നിന്നുതന്നെയുള്ള പിന്തുണയ്ക്ക് തെളിവാണ് കെവി തോമസ് പറഞ്ഞത്. പിണറായി സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നു.
മതനിരപേക്ഷതയ്ക്കായി നിലകൊള്ളുന്ന പാർട്ടി സിപിഎമ്മാണെന്ന് ജനം തിരിച്ചറിഞ്ഞു. സിപിഎമ്മിനെ ഭയപ്പെടുത്താൻ ഒരു ശക്തിക്കും കഴിയില്ല. ശത്രു വർഗം സംഘടിതമായി സിപിഎമ്മിനെതിരെ പ്രവർത്തിക്കുന്നു. പാർട്ടി രണ്ട് തട്ടിലാണെന്ന് മാധ്യമങ്ങൾ പറഞ്ഞു. കേരളവും ബംഗാളും രണ്ട് തട്ടിലാണെന്ന് പറഞ്ഞു. എവിടെ രണ്ട് തട്ട്. സിപിഎമ്മില്‍ ബംഗാള്‍ ഘടകവും കേരള ഘടകവും തമ്മില്‍ ഭിന്നതയില്ല. പാർട്ടി ഒറ്റക്കെട്ടാണ്. ഞങ്ങൾ എതിരെ ഇനിയും മാധ്യമങ്ങൾ എഴുതണം. അതിനനുസരിച്ച് ഞങ്ങൾ വളരുമെന്നും കോടിയേരി സമ്മേളനത്തിൽ പറഞ്ഞു.