yechuri-cpmN

ബിജെപിക്കെതിരെ എല്ലാ മതേതര കക്ഷികളും ഒന്നിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. സന്ദര്‍ഭത്തിനൊത്ത്  ഉയരാന്‍ മതേതര പാര്‍ട്ടികള്‍ ശ്രമിക്കണം. എവിടെ നില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിക്കണം. നിലപാട് പറയണം. വർഗീയ ശക്തികളിൽ നിന്ന് രാജ്യത്തെ രക്ഷിക്കുമെന്ന ഇച്ഛാശക്തിയുടെ സമ്മേളനമാണിത്. 

പാർട്ടി ഏകകണ്ഠമായാണ് തീരുമാനങ്ങളെടുത്തത്. ഫാസിസത്തെ തോൽപിക്കാൻ ചെങ്കൊടിക്ക് കഴിയുമെന്ന് നരേന്ദ്ര മോദിക്ക് അറിയാം. പാർട്ടിയുടെ സംഘടനാ ശേഷി വർധിപ്പിക്കാനുള്ള തീരുമാനങ്ങൾ പാർട്ടി കോൺഗ്രസിലുണ്ടായി. ബിജെപിക്കെതിരെ എല്ലാ മതേതര കക്ഷികളും ഒന്നിക്കണം. സന്ദർഭത്തിനൊത്ത് ഉയരാൻ മതേതര പാർട്ടികൾ ശ്രമിക്കണം. പാർട്ടി കോൺഗ്രസ് സെമിനാറിൽ കോൺഗ്രസ് പങ്കെടുത്തില്ല

 

. സെമിനാറിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ അച്ചടക്ക നടപടിയെടുക്കുന്നു. കേരളത്തിലെ ജനകീയ ബദലിനെ ദേശീയ തലത്തിൽ പാർട്ടി ഉയർത്തിക്കാട്ടും.

കേരള മാതൃക രാജ്യമാകെ പ്രചരിപ്പിക്കുമെന്നും യെച്ചൂരി പൊതുസമ്മേളനത്തിൽ പറഞ്ഞു.