കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ ചെയ്തതിന് പിന്നാലെ കന്നഡ നടിക്ക് ദാരുണാന്ത്യം. ബെംഗലുരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ചേതന രാജ് എന്ന നടി മരിച്ചത്. ഈ മാസം ആദ്യമാണ് നടി കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസത്ര്കിയക്ക ്വിധേയ ആകുന്നത്.
രാജാജിഗറിലുള്ള ഷെട്ടീസ് കോസ്മറ്റിക് ക്ലിനിക്കില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ. നടിയുടെ മരണത്തിന് പിന്നാലെ ഡോക്ടറിനെതിരെ കേസ് എടുത്തിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞതോടെ ചേതനയുടെ ശ്വാസകോശത്തില്‍ ഫ്ലൂയിഡ് നിറയാന്‍ തുടങ്ങി. ഇതേത്തുടര്‍ന്ന് ഹൃദയാഘാതം ഉണ്ടായി. മരണം സംഭവിച്ചു. 45 മിനിട്ടോളം ഡോക്ടര്‍മാര്‍ സിപിആര്‍ നല്കി ജീവന് തിരികെപ്പിടിക്കാന്‍ ശ്രമിച്ചിരുന്നു.
സംഭവത്തില്‍ ചേതനയുടെ മാതാപിതാക്കള്‍ കൊഴുപ്പ് നീക്കം ചെയ്ത ഡോക്ടറെയാണ് പഴിക്കുന്നത്. പൊലീസില്‍ പരാതിയും നല്കി. സീരിയലുകളിലൂടെ പ്രശസ്തയാണ് ചേതന. സാന്‍ഡല്‍വുഡ് എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.