sharon-raj-tvm-image-845-440

ഷാരോണിനെ അപായപ്പെടുത്തണമെന്ന് കരുതിയല്ല കഷായം നൽകിയതെന്ന് പെൺകുട്ടി. നെറ്റിയിൽ സിന്ദൂരം ചാർത്തിയ ആൾക്ക്  ഒന്നും സംഭവിക്കണമെന്ന് കരുതിയില്ലെന്നും താൻ നിരപരാധിയാണെന്നും ഷാരോണിന്റെ അച്ഛന് അയച്ച സന്ദേശത്തിൽ പെൺകുട്ടി പറയുന്നു. ഷാരോണിനെ താൻ അപായപ്പെടുത്തിയതാണെന്ന തരത്തിലുള്ള വാർത്തകൾ ഹൃദയഭേദകമാണെന്നും എന്തെങ്കിലും ചെയ്യാനായിരുന്നു ഉദ്ദേശമെങ്കിൽ ആരും അറിയാതെ തമ്മിൽ കണ്ട നിരവധി സന്ദർഭങ്ങളിൽ ആകാമായിരുന്നുവെന്നും പെൺകുട്ടി ചാറ്റിൽ വെളിപ്പെടുത്തുന്നു. ഷാരോണിന്റെ മരണത്തിന് ശേഷം ഒന്ന് കരയാൻ പോലും കഴിയാത്ത അവസ്ഥയിലാണ് താനെന്നും ശബ്ദസന്ദേശത്തിൽ അവർ വ്യക്തമാക്കുന്നു. 

 

അമ്മ കാണാതെയാണ് ജനലിൽ ഇരുന്ന ഗ്ലാസിൽ കഷായം ഒഴിച്ച് വച്ചത്. കുടിച്ച് കുറച്ച് കഴിഞ്ഞപ്പോൾ ഷാരോൺ ഛർദിച്ചു. വീണ്ടും ഛർദിച്ചതോടെയാണ് ഗുളിക വാങ്ങിക്കഴിക്കാൻ പറഞ്ഞതെന്നും പെൺകുട്ടി പറയുന്നു. യുവാവിന്റെ മരണത്തിൽ ദുരൂഹത നിറഞ്ഞതോടെ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ യുവതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തുടക്കത്തിൽ പാറശാല പൊലീസ് അന്വേഷിച്ച കേസ് ശനിയാഴ്ച ഉച്ചയോടെ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയോട് ഇന്ന് ഹാജരാകാൻ നിർദേശിച്ചത്. 

 

Voice messages of sharon and lady